ഇന്ത്യാ രാജ്യത്തിന്റെ സമസ്ത മേഖലകളിൽ വികസനകുതിപ്പുണ്ടാക്കിയ ഭരണാധികാരിയായിരുന്നു ഇന്ദിരാ ഗാന്ധി - പി കെ ഫൈസൽ.
കാസർഗോഡ് : സ്വാശ്രയത്വം ദാരിദ്ര്യ നിർമ്മാർജ്ജനം ആരോഗ്യ പരിപാലനം സാർവത്രിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ അഭൂതപൂർവ്വമായ വികാസത്തിലേക്ക് നയിക്കുന്നതിന് ധീഷണപരമായ നേതൃത്വം നൽകിയ ഭരണാധികാരിയാണ് ഇന്ദിരാഗാന്ധി 1947ൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ സുസ്ഥിരതയ്ക്ക് ലോകശക്തികളിൽ ഒന്നായ അമേരിക്ക പാക്കിസ്ഥാൻ മുഖാന്തരം ഭീഷണിയുയർത്തിയപ്പോൾ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആ രാജ്യത്തിൽ നിന്നും ബംഗ്ലാദേശിനെ വിമോചിപ്പിച്ച് സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കുകയും ചെയ്തു. "ഖരീബി ഹഡാവോ" എന്ന മുദ്രാവാക്യം ഉയർത്തി ജനകോടികൾക്ക് ഭക്ഷ്യസുരക്ഷയും ധനകാര്യ സ്ഥാപനങ്ങളെ പ്രയോക്താക്കളാക്കിക്കൊണ്ട് ഹരിതവിപ്ലവം സൃഷ്ടിച്ചത് ഇന്ദിരാഗാന്ധി ആണെന്ന് ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ പ്രസ്താവിച്ചു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയരുമ്പോൾ പ്രത്യക്ഷ നടപടികൾ സ്വീകരിക്കേണ്ടത് ഭരണാധികാരികളുടെ കടമയാണ് അത്തരം നടപടികളെ പർവ്വതീകരിച്ച് ആഭ്യന്തര രാഷ്ട്രീയത്തിൽ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന രീതി ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നില്ല എന്നും അനുസ്മരിച്ചു.
സ്വാതന്ത്ര്യ സമര നായകനും ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റി അൻപതാം ജന്മദിനവും മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ എൺപത്തി രണ്ടാം ജന്മദിനവും ഡിസിസി ഓഫീസിൽ ആചരിക്കുകയും ചായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ എം സി പ്രഭാകരൻ, സി വി ജെയിംസ്, വി ആർ വിദ്യാസാഗർ, എം കുഞ്ഞമ്പു നമ്പ്യാർ, കെ ഖാലിദ്,എം രാജീവൻ നമ്പ്യാർ, കെ വി ഭക്തവത്സലൻ, ആർ ഗംഗാധരൻ, മിനി ചന്ദ്രൻ, എ വാസുദേവൻ, കെ കെ ബാബു, ശാന്ത കുമാരി ടീച്ചർ, ബി എ ഇസ്മയിൽ, അർജുനൻ തായലങ്ങാടി, അഡ്വക്കേറ്റ് സാജിദ് കമ്മാടം, അബ്ദുൽ റസാഖ് ചെർക്കള, സി അശോക് കുമാർ, ശ്യാം പ്രസാദ് മാന്യ, മഹമൂദ് വട്ടേക്കാട്, ജോൺ ക്രസ്റ്റ, ആനന്ദ മവ്വാർ, ഖാദർ മാന്യ, കമലാക്ഷ സുവർണ്ണ, എ ഷാഹുൽ ഹമീദ്, ഹരീന്ദ്രൻ എറക്കോട് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa






No comments