Breaking News

ശാസ്ത്ര പ്രതിഭകളാണ് രാജ്യത്തിന്റെ സമ്പത്ത്: കുറുക്കോളി മൊയ്തിൻ എം എൽ എ


താനൂർ : ശാസ്ത്ര പ്രതിഭകളാണ് രാജ്യത്തിന്റെ സമ്പത്തെന്നും ശാസ്ത്ര കുതുകികളെ വളർത്തിയെടുക്കുന്നതിൽ സ്കൂൾ ശാസ്ത്രോൽസവങ്ങൾക്ക് വലിയ പങ്കുണ്ടെന്നും

കുറുക്കോളി മൊയ്തീൻ എം എൽ എ  അഭിപ്രായപ്പെട്ടു. 

ശാസ്ത്ര വൈജ്ഞാനിക രംഗത്ത്  മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുന്നു.

എ.ഐ യുഗത്തിലും വിദ്യാലയങ്ങളിലും കലാലയങ്ങളിലും അനാവശ്യ വിവാദങ്ങൾ ഖേദകരമാണെന്നും ശാസ്ത്രോത്സവത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ വിജ്ഞാനങ്ങൾ സമൂഹ  നന്മക്ക് ഉപയോഗപ്രദമാക്കണമെന്നും അദ്ധേഹം പറഞ്ഞു . താനൂർ ഉപജില്ല ശാസ്ത്രോത്സവം വളവന്നൂർ ബാഫഖി യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുറുക്കോളി . വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി നജ്മത്ത് ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി സൈനബ , ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുണ്ടിൽ ഹാജറ , ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി , വളവന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം കെ മുജീബ് റഹ്മാൻ , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നഷീദ അൻവർ , ഉമൈബ ഷാഫി , അംഗം പി സി കബീർ ബാബു , തിരൂരങ്ങാടി ഡി ഇ ഒ ശശികുമാർ  കെ, താനൂർ എ ഇ ഒ ശ്രീജ പി വി ,  വളവന്നൂർ ബി വൈ കെ ജനറൽ സെക്രട്ടറി എം അഹമ്മദ് മൂപ്പൻ , പി ടി എ പ്രസിഡൻ്റ് എ പി അബൂബക്കർ , അടിമാലി മുഹമ്മദ് ഫൈസി , താനൂർ ബി പി സി റിയോൺ ആൻ്റണി , എൻ ബി ബിജു പ്രസാദ് , ഐ പി പോക്കർ ,  പി ടി ഷാഹിന , വി അബ്ദുള്ളക്കുട്ടി , കെ അബ്ദുൾ ലത്തീഫ് മാസ്റ്റർ , ഇസ്മായിൽ പൂഴിക്കൽ , എം ഡി ദിലീപ് കുമാർ , സിദ്ധീഖ് മൂന്നിയൂർ , കെ.എം ഹനീഫ,  അബ്ദു റസാഖ് തെക്കയിൽ , സി അംബിക, പി മുഹമ്മദ് കുട്ടി, എം എ റഫീഖ് , ഫാഇസ് പി എന്നിവർ പ്രസംഗിച്ചു. ശാസ്ത്രോത്സവ ലോഗോ തയ്യാറാക്കിയ ബി വൈ കെ വി എച്ച് എസ് എസ് പത്താം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഷെസയെ  കുറുക്കോളി മൊയ്തീൻ എം എൽ എ  ഉപഹാരം നൽകി ആദരിച്ചു. നാലായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന ശാസ്ത്രോത്സവം വ്യാഴാഴ്ച സമാപിക്കും . വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം നസീബ അസീസ് ഉദ്ഘാടനം ചെയ്യും.  ഫോട്ടോ അടിക്കുറിപ്പ്: താനൂർ ഉപജില്ലാ ശാസ്ത്രോത്സവം വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments