ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ; നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ; ഫിറ്റ്‌നസ് ടെസ്റ്റിനും നിർബന്ധം..!
വാഹന അപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനത്തെ ഹെവി വാഹനങ്ങൾക്ക് ഇന്ന് (നവംബർ 1) മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. ഈ നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 1000 രൂപ പിഴ ഈടാക്കും.
വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ചയെത്താത്ത 'ബ്ലൈൻഡ് സ്‌പോട്ടുകളിൽ' വെച്ചാണ് അടുത്ത കാലത്ത് ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ.) കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകൾ, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ എന്നിവയ്ക്ക് ഇന്നു മുതൽ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാണ്.
ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകൾ, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഈ കാഴ്ചാ പരിമിതി ഒഴിവാക്കുന്നതിനായി വാഹനങ്ങളുടെ സൈഡ് മിററുകളിൽ അധികമായി സ്ഥാപിക്കുന്ന ചെറിയ കോൺവെക്‌സ് കണ്ണാടികളാണ് 'ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ' അഥവാ 'ഫിഷ് ഐ മിററുകൾ'.
അതേസമയം, ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികളുടെ ശരിയായ ഉപയോഗത്തിൽ പരിശീലനം നൽകാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments