സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുഷാവറ അംഗം ഉസ്താദ് തൊട്ടി മാഹിൻ മുസ്‌ലിയാർ യാത്രയായി.
കാസർഗോഡ് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുഷാവറ അംഗം ഉസ്താദ് തൊട്ടി മാഹിൻ മുസ്‌ലിയാർ(75) യാത്രയായി.ഇന്ന് രാവിലെയായിരുന്നു മരണം.
ജനനം കർണാടകയിൽ ആയിരുന്നുവെങ്കിലും കാസറഗോഡ് നാലാം മയിൽ എന്ന സ്ഥലത്താണ് ഉസ്താദിന്റെ വസതി.ദക്ഷിണ കന്നടയിലെ പുത്തൂർ കൊരിങ്കിലയിലെ ബാബാ മുസ്ലിയാർ സൈനബ ദമ്പതികളുടെ മകനാണ്.
1976 ൽ ഫൈസി ബിരുദം പൂർത്തിയാക്കി ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കർണാടക ജാൽസൂർ അഡ്കാർ ജുമാ മസ്ജിദിൽ പരിശുദ്ധ റംസാനിൽ ഖത്തീബായി സേവനം അനുഷ്ഠിച്ചായിരുന്നു. പിന്നീട് സാലത്തൂറിനടുത്ത് ബാദപ്പൊനിയിൽ ദർസ് ആരംഭിച്ചു.
ദക്ഷിണ കർണാടകയിലെ ദർസുകൾക് ശേഷം പള്ളിക്കര തൊട്ടി മൊഹിയുദീൻ ജുമാ മസ്ജിദിനു കീഴിൽ പ്രവർത്തിക്കുന്ന പള്ളി ദർസിൽ മുദരിസായി ചേർന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. തൊട്ടിയിൽ മുദരിസായി ചേർന്നതോടെ തന്റെ പേര് തന്നെ *‘തൊട്ടി മാഹിൻ മുസ്ലിയാർ’* എന്നായി അറിയപ്പെട്ട് തുടങ്ങി. ആ നാടും ഉസ്താദിലൂടെ പ്രസിദ്ധമായി തുടങ്ങി. പതിനെട്ടു വർഷം തൊട്ടിയിൽ അവിടെ മുദരിസായി സേവനം ചെയ്തു. പിന്നീട് കുമ്പോൽ,ബല്ലാ കടപ്പുറം,ആറങ്ങാടിയിൽ ചെറുകുന്നു, പൂച്ചക്കാട്, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ മുദരിസായി അധ്യാപനം നടത്തി. . താത്കാലികമായി നിർത്തി വെക്കേണ്ടി വന്നു.
2021മുതൽ മഞ്ചേശ്വരം പൊസോട്ട് ജുമാ മസ്ജിലെ പള്ളി ദർസിൽ മുദരിസായി തുടങ്ങിയ സേവനം നടത്തുന്നതിനിടയിൽ രോഗശയ്യയിലാവുകയും ഇന്ന് മരണപ്പെടുകയും ചെയ്തു.നിലവിൽ പയ്യക്കി ഉസ്താദ് അക്കാദമി പ്രിൻസിപ്പാൽ കൂടിയാണ് അദ്ദേഹം.
സമസ്ത കേന്ദ്ര മുശാവറ അംഗമായ മാഹിൻ മുസ്ലിയാർ 2026 ൽ കുണിയയിൽ വെച്ച് നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മിറ്റിയിൽ രക്ഷാധികാരിയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments