കെ.എം.സി.ടി കാസർഗോഡ് ക്യാമ്പസ് മന്ത്രി അഡ്വക്കേറ്റ്. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് : കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഏഴാമത്തെ ക്യാമ്പസിന്റെയും, ക്യാമ്പസ്സിലെ ആദ്യ കോളേജ്, കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റിന്റെയും ഉദ്ഘാടന കർമ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. അഡ്വക്കേറ്റ് പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കോളേജിന് എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (കെ.ടി.യു) അഫിലിയേഷനും എ.ഐ.സി.ടി.ഇയുടെ അംഗീകാരവുമുണ്ട്.
കാസർഗോഡ് ജില്ലയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം മൂലം വർഷങ്ങളായി വിദ്യാർത്ഥികൾക്ക് സമീപ ജില്ലകളിലെയും അയൽ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യം മാറ്റുകയും, പുതിയ ക്യാമ്പസിലൂടെ കാസർഗോഡിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നൽകുകയും, അതുവഴി അവരെ സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിച്ച് ലോകോത്തര തൊഴിൽ അവസരങ്ങൾ നേടിക്കൊടുക്കുകയുമാണ് കാസർഗോട്ടെ പുതിയ ക്യാമ്പസിലൂടെ കെ.എം.സി.ടി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥികളുടെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പരമാവധി വളർത്തിയെടുക്കാനും കേരള സർക്കാർ ഒട്ടനവധി ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും, കെഎംസിടി, സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകൾ തിരിഞ്ഞറിഞ്ഞുള്ള ഇടപെടലുകളെ സജീവമായി പിന്തുണക്കുന്ന സ്ഥാപനമാണെന്നും മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് പറഞ്ഞു.
കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. നവാസ് കെ.എം. സ്വാഗതം പറഞ്ഞു. സ്ഥാപക ചെയർമാൻ ഡോ.കെ.മൊയ്തു അധ്യക്ഷനായി. കാസർകോഡ് കാമ്പസിലെ പുതിയ അക്കാഡമിക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാസർഗോഡ് എം.എൽ.എ. ശ്രീ. എൻ. എ. നെല്ലിക്കുന്നും, ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കർണാടക സ്റ്റേറ്റ് അല്ലയ്ഡ് ആൻഡ് ഹെൽത്ത്കെയർ കൗൺസിൽ ചെയർമാൻ ഡോ. യു. ടി. ഇഫ്തികാറും നിർവഹിച്ചു. ക്യാമ്പസ്സിലെ ആദ്യ കോളേജിലെ വിവിധ ലാബുകളുടെയും ലൈബ്രറികളുടെയും ഉദ്ഘാടനം എം.എൽ.എ.മാരായ ശ്രീ. ഇ.കെ. ചന്ദ്രശേഖരൻ, ശ്രീ. എ.കെ.എം. അഷ്‌റഫ്, ശ്രീ. സി.എച്. കുഞ്ഞമ്പു, ശ്രീ. എം. രാജാഗോപാലൻ, ശ്രീ. കെ.എം. സച്ചിൻ ദേവ്, എന്നിവർ നിർവഹിച്ചു.
ശ്രീ. ഹരിപ്രസാദ് മയ്യിപ്പടി ജയസിംഹ വർമ രാജ വിശ്ഷ്ടാതിഥിയായി.
ശ്രീ. ടി.എം. ഷാഹിദ് തേക്കിൽ, അഡ്വക്കേറ്റ് ഐ. സജു, ശ്രീമതി ശാന്ത ബി, ശ്രീ. പി. എം. കേളുക്കുട്ടി, പ്രൊഫസർ മുഹമ്മദ് അലി മുലിയാർ എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് അൻഷാദ് പി.വൈ. നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa









No comments