താനൂർ ബ്ലോക്ക് മങ്ങാട് ഡിവിഷനിൽ ആഫിയ നൗഫലിന്റെത് തിളക്കമാർന്ന വിജയം
നിറമരുതൂർ പഞ്ചായത്തിലെ
മങ്ങാട് ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി
മത്സരിച്ചു വിജയിച്ച ആഫിയ നൗഫലിന് തിള ക്കമാർന്ന വിജയം' കഴിഞ്ഞ
തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പോളാട്ട് നാസർ 815 വോട്ടിന് ജയിച്ചു വന്ന നിറമരുതൂർ ഡിവിഷൻ ഇപ്പോൾ പേരുമാറ്റി മങ്ങാട് ഡിവിഷൻ എന്നാക്കി മാറ്റി, കഴിഞ്ഞതവണ ഉണ്ടായിരുന്ന യുഡിഎഫിന് മുൻതൂക്കമുള്ള നൂർ മൈതാനം വാർഡ് (11) ഈ ഡിവിഷനിൽ നിന്ന് ഒഴിവാക്കുകയും കഴിഞ്ഞതവണ കാളാട് ഡിവിഷനിൽ ആയിരുന്ന ഉണ്ണിയാൽ (വാർഡ് 19) ഈ ഡിവിഷനിൽ ഉൾപ്പെടുത്തിയെങ്കിലും ആകെ 4426 വോട്ട് വാങ്ങി 22 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു കയറി ആഫിയ നൗഫൽ ഈ ഡിവിഷൻ പിടിച്ചെടുക്കുകയായിരുന്നു, പ്രസ്തുത ഡിവിഷനിലെ 12 മുതൽ 19 വരെയുള്ള 8 വാർഡുകളിൽ 3 വാർഡുകൾ മാത്രമാണ് യുഡിഎഫ് വിജയിച്ചത്,(15,16,19) കഴിഞ്ഞതവണ ആഫിയ മത്സരിച്ച് പരാജയപ്പെട്ട വാർഡ് 13 ൽ ചുരുങ്ങിയ വോട്ടുകൾക്ക് UDF സ്ഥാനാർത്ഥി പരാജയപ്പെട്ടെങ്കിലും ബ്ലോക്ക് ഡിവിഷനിൽ 100 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടാൻ ആഫിയക്ക് കഴിഞ്ഞു,
പഞ്ചായത്തിലെക്ക് യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ട 13,14,17, വാർഡുകൾ കഴിഞ്ഞ തവണ സിപിഎം ജയിച്ച വാർഡുകളാണ്.
മിക്ക വാർഡുകളിലും
മികച്ച ഭുരിപക്ഷമാണ്
ആഫിയ നേടിയത്.
സിപിഎം നേതാവ് കെ വി സിദ്ധീക്കിന്റെ വാർഡിൽ പോലും (വാർഡ് 15)193 വോട്ടിൻ്റെ ഭൂരിപക്ഷമാണ്
ആഫിയ ക്ക് ബ്ലോക്കിലെക്ക് ലഭിച്ചത്,
വർഷങ്ങളായി നിറമരുതൂ ർ പാലിയേറ്റീവ് കെയറിൽ വളണ്ടിയറായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആഫിയ ജയിക്കണമെന്നത് പ്രസ്തുത ഡിവിഷനിലെ എല്ലാ വോട്ടർമാരുടെയും ആഗ്രഹവും സ്വപ്നവു മായിരുന്നു, പ്രസ്തുത ഡിവിഷനിലെ 8 വാർഡുകളിൽപെട്ട മിക്കവാറും വീടുകളിൽ കയറിച്ചെന്നു മുഴുവൻ വോട്ടർമാരെയും നേരിട്ട് കാണാൻ ആഫിയക്ക് കഴിഞ്ഞിട്ടുണ്ട്, ആ സമയത്ത് തന്നെ ജയിച്ചു കാണണമെന്ന് വോട്ടർമാർ നേരിട്ട് പറഞ്ഞതായി ആഫിയ സൂചിപ്പിക്കുന്നു, വോട്ട് ചോദിക്കുന്നതിനോടൊപ്പം വോട്ടർമാരുടെ പ്രാർത്ഥനകൂടി ആവശ്യപ്പെട്ടാണ് ആഫിയ മിക്ക വീടുകളിൽ നിന്നും തിരിച്ചു പോന്നത്, പ്രസ്തുത ഡിവിഷനിൽ LDF സ്ഥാനാർഥി വിജയിച്ചു എന്ന വാർത്ത CPM പ്രവർത്തകർ മനപ്പൂർവ്വം പ്രചരിപ്പിക്കാൻ ശ്രമിച്ച സമയത്തും അതല്ല ആഫിയ യാണ് വിജയിച്ചു വരിക എ ന്നായിരുന്നു വോട്ടർമാരുടെ പ്രതീക്ഷ, നിറമരുതൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പച്ചാട്ടിരി പി,, എ, എൻ എം യു പി സ്കൂൾ, പൊറൂർ വി എം എച്ച് എം എൽ പി സ്കൂൾ എന്നിവിടങ്ങളിൽ MTA പ്രസിഡണ്ട് ആയും PTA എക്സിക്യൂട്ടീവ് മെമ്പറായും പ്രവർത്തിച്ച ആഫിയ ഇപ്പോൾ വനിതാ ലീഗ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് കൂടിയാണ്, മാത്രമല്ല സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിത്വമാണ് ഇവർ,
മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എം നൗഫലിന്റെ
ഭാര്യയാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments