Breaking News

കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌:വി പി യോ,എ കെ ആരിഫോ, ചരട് വലികൾ സജീവം.

കുമ്പള. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം ഇടതുമുന്നണി സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് യുഡിഎഫ് തരംഗമായി അലയടിച്ചപ്പോൾ അത് കാസർഗോഡ് ജില്ലയിലും പ്രതിഫലിച്ചു.ജില്ലാ പഞ്ചായത്ത് ഒഴിച്ചാൽ ജില്ലയിലെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും യുഡിഎഫിന് ആധിപത്യം സ്ഥാപിക്കാനായി. ഗ്രാമപഞ്ചായത്തുകളിലെ ജനവിരുദ്ധ നിലപാടുകളും,അഴിമതി ആരോപണങ്ങളൊന്നും വോട്ടർമാർ ചെവി കൊള്ളാതെ ഇടതുമുന്നണി സർക്കാരിനെതിരെയുള്ള വിധിയെഴുത്താക്കി  തദ്ദേശ തെരഞ്ഞെടുപ്പ് മാറി എന്നുള്ളതാണ് ശ്രദ്ധേയം.

 വിജയം കൈവരിച്ച ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷന്മാരെ ഈ മാസം 26,27 തീയതികളിലാണ് തെരഞ്ഞെടുക്കുക. അതിനായുള്ള ചരട് വലികൾ അണിയറയിൽ ആരംഭിച്ചു.പലയിടത്തും അവകാശവാദവുമായി പല നേതാക്കളും രംഗത്തുവരുന്നുമു ണ്ട്.കോൺഗ്രസിന് ഈ പ്രാവശ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ ശോഭിക്കാൻ കഴിഞ്ഞതിനാൽ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും വൈസ് ചെയർമാനും, വൈസ് പ്രസിഡണ്ടിനായും ആവശ്യം ശക്തമാണ്. കാസർഗോഡ് മുൻസിപ്പാലിറ്റിയിലും,കുമ്പള,മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിലും ഈ ആവശ്യം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

 കുമ്പള ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് പ്രസ്ഥാനത്തേക്ക് സീനിയർ അംഗം വി പി അബ്ദുൽഖാദർ ഹാജിയെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ബദ്രിയാനഗർ വാർഡിൽ നിന്ന് അട്ടിമറി വിജയം നേടിയാണ് വിപി അബ്ദുല്ല ഖാദർ ഹാജി തിളക്കമാർന്ന ജയം നേടിയത്.അതേസമയം കക്കളംകുന്നിൽ നിന്ന് തിളക്കമാർന്ന വിജയം നേടിയ എ കെ ആരിഫിന്റെ പേരും ഉയർന്നുവരുന്നുണ്ട്. എംസി അബ്ദുൽഖാദർ ഹാജിക്ക് ശേഷം മൊഗ്രാൽ ഉൾക്കൊള്ളുന്ന പ്രദേശത്തേക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലഭിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ വിപി യെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.എകെ ആരിഫിന്റെ പ്രവർത്തന മികവിൽ പ്രസിഡണ്ടാവാൻ അർഹതയുണ്ടെങ്കിലും നേരത്തെ ആരിഫിന്റെ പേരിൽ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും,ഇതേ തുടർന്ന് സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിയുടെ സസ്പെൻഷൻ നടപടിയും,നടപടി പിന്നീട് മരവിപ്പിച്ചതുമെല്ലാം ആരിഫിന് തടസ്സമായി നിൽക്കുന്നുമുണ്ട്. ഇതിൽ മഞ്ചേശ്വരം എംഎൽഎ,എകെഎം അഷ്റഫിന്റെ നിലപാട് നിർണായകമാവും.

 ഏതായാലും പ്രസിഡണ്ട് സ്ഥാനത്തിനായുള്ള ചരട് വലി ജില്ലയിൽ ഒതുങ്ങുന്നില്ലാ എന്ന് വേണം കരുതാൻ. വേണ്ടിവന്നാൽ സംസ്ഥാനം നേതൃത്വം ഇടപെടുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പാർട്ടി പ്രവർത്തകർ കണക്കുകൂട്ടുന്നത്. പ്രസിഡണ്ട് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം   തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തിന്റെ ശോഭ കെടുത്തരുതെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.

ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ബിപി അബ്ദുൽഖാദർ ഹാജി,എ കെ ആരിഫ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments