Breaking News

*കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ഫീസില്ലാതെ അധിക ലോഡ് നിയമവിധേയമാക്കാം, അവസരം മാര്‍ച്ച്‌ 31 വരെ*

വീടുകളിലോ സ്ഥാപനങ്ങളിലോ വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ?

എങ്കില്‍ പിഴയും നിയമനടപടികളും ഒഴിവാക്കാൻ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കെഎസ്‌ഇബി ലഘൂകരിച്ചു. 2026 മാർച്ച്‌ 31 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക.

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിനായി സാധാരണ ഈടാക്കാറുള്ള പ്രധാന ഫീസുകള്‍ കെഎസ്‌ഇബി ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാ ഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നല്‍കേണ്ടതില്ല. അധിക ലോഡ് നല്‍കുന്നതിനായി വിതരണ ശൃംഖലയില്‍, ലൈൻ മാറ്റുകയോ പുതിയ പോസ്റ്റ് ഇടുകയോ ചെയ്യുകയോ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ മാത്രം അതിന്റെ തുക ഉപഭോക്താവ് അടയ്ക്കേണ്ടി വരും. എല്ലാ വിഭാഗം എല്‍.ടി ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. എന്നാല്‍ ഏതെങ്കിലും നിയമപരമായ തടസ്സങ്ങളോ പരാതികളോ നിലനില്‍ക്കുന്ന കണക്ഷനുകളില്‍ അവ പരിഹരിച്ച ശേഷം മാത്രമേ ലോഡ് ക്രമീകരണം അനുവദിക്കുകയുള്ളൂ.

രണ്ട് രീതിയില്‍ അപേക്ഷ

കെഎസ്‌ഇബിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് wss.kseb.in എന്ന വെബ്സൈറ്റിലൂടെ നേരിട്ട് അപേക്ഷിക്കാം. അതല്ലെങ്കില്‍, അതത് ഇലക്‌ട്രിക്കല്‍ സെക്ഷൻ ഓഫീസുകളില്‍ പൂരിപ്പിച്ച അപേക്ഷയും തിരിച്ചറിയല്‍ രേഖയും, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷനും നല്‍കി അപേക്ഷിക്കാം. മറ്റ് സങ്കീർണ്ണമായ രേഖകളൊന്നും ഇതിനായി ആവശ്യമില്ല. ഭാവിയില്‍ ഉണ്ടാകാൻ ഇടയുള്ള പിഴകളും നിയമനടപടികളും ഒഴിവാക്കാൻ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കെഎസ്‌ഇബി അറിയിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments