Breaking News

ദേശീയ അധ്യാപക പരിഷത്ത് എൻടിയു 47-ആം സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്വലമായ തുടക്കം.


ദേശീയ അധ്യാപക പരിഷത്ത് എൻടിയു 47-ആം സംസ്ഥാന സമ്മേളനം കെ.ടി ജയകൃഷ്ണൻ മാസ്റ്റർ നഗറിൽ (മുനിസിപ്പൽ ടൗൺ ഹാൾ കാസർഗോഡ്) 2026 ജനുവരി 23ന് രാവിലെ 9 മണിക്ക് സംസ്ഥാന അധ്യക്ഷ  കെ സ്മിത പതാക ഉയർത്തിയതോടുകൂടി ആരംഭിച്ചു. രണ്ടാം ദിവസത്തെ സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എ ബി ആർ എസ് എം ദേശീയ സംഘടന സെക്രട്ടറി മഹേന്ദ്ര കപൂർ ഔപചാരികമായി ഉദ്ഘാടനം  ചെയ്തു. തുടർന്ന് നടന്ന സമുന്വയ സഭ ഉത്തരകേരള പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ .ജെ. ശ്രീനി സ്വാഗതം ആശംസിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.പി. മുരളീധരൻ, എൻജിഒ സംഘ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി . പീതാംബരൻ, പെൻഷനേഴ്സ് സംഘ് ജില്ലാ ജോയിൻ്റ് സെക്രട്ടറി വി. കുഞ്ഞമ്പു, എബിവിപി ദേശീയ നിർവാഹക സമിതി അംഗം കെ. അഭിനവ്, ബാല ബാലഗോകുലം കാസർഗോഡ് ഗോകുലജില്ലാ സെക്രട്ടറി രാജേന്ദ്ര മൗവ്വാർ എന്നിവർ സംസാരിച്ചു സമന്വയസഭയിൽ സംസ്ഥാന ഉപാധ്യക്ഷൻ കെ വി ബിന്ദു നന്ദി രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം നടന്ന സംഘടന സമ്മേളനം, ദക്ഷിണ കേരള ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘടന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പാറങ്കോട് ബിജു അധ്യക്ഷത വഹിച്ചു .തുടർന്ന് സംഘടനാ റിപ്പോർട്ട് അവതരണവും, ചർച്ചയും ,വരവ് ചെലവ് കണക്ക് അവതരണവും നടന്നു. അതിനുശേഷം ഓരോ ജില്ലാ സെക്രട്ടറിമാരും അവരുടെ ജില്ലാ റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിച്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments