Breaking News

ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു )47-ാം സംസ്ഥാന സമ്മേളനം 2026 ജനുവരി 22, 23, 24 തീയതികളിൽ കാസർഗോഡ് വച്ച് നടക്കും.

കാസർഗോഡ് :  വ്യാഴാഴ്‌ച വൈകുന്നേരം  എൻടിയു ജില്ലാ കാര്യാലയത്തിൽ വച്ച് നടക്കുന്ന സമ്പൂർണ്ണ സംസ്ഥാന സമിതി യോഗത്തിൽഎൻടിയു സംസ്ഥാന അധ്യക്ഷ ശ്രീമതി. കെ.സ്‌മിത അധ്യക്ഷത വഹിക്കും. ആർഎസ്‌എസ് കണ്ണൂർ വിഭാഗ് സഹ കാര്യവാഹ് ശ്രീ ലോകേഷ് ജോട്ക്കൽ യോഗം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനൂപ്‌കുമാർ സ്വാഗതം ആശംസിക്കും. സംസ്ഥാന സെക്രട്ടറി ശ്രീ. കെ. കെ.രാഗേഷ് പരിപാടിയിൽ നന്ദി രേഖപ്പെടുത്തും.

2026 ജനുവരി 23 വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ജയകൃഷ്‌ണൻ മാസ്റ്റർ നഗറിൽ (കാസർഗോഡ് ടൗൺ ഹാൾ ) രജിസ്ട്രേഷൻ ആരംഭിക്കും 9.30 ന് സംസ്ഥാന അധ്യക്ഷ ശ്രീമതി.കെ.സ്‌മിത പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സഭയിൽ എൻടിയു സംസ്ഥാന അധ്യക്ഷ ശ്രീമതി കെ.സ്‌മിത അധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ടി അനൂപ് കുമാർ സ്വാഗതമാശംസിക്കും.എ ബി ആർ എസ് എം അഖിലേന്ത്യാ സംഘടന സെക്രട്ടറി ശ്രീ മഹേന്ദ്ര കപൂർ ജി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ശ്രീ കെ ഗിരീഷ് പരിപാടിയിൽ കൃതജ്ഞത രേഖപ്പെടുത്തും.

11:45ന് സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കെ പ്രഭാകരൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന സമുന്വയ സഭ ആർ.എസ്.എസ് ഉത്തരപ്ര ാന്ത ഭൗതിക ശിക്ഷൺ പ്രമുഖ് ശ്രീ. എം. ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. എൻടിയു സംസ്ഥാന സെക്രട്ടറി ശ്രീ എ ജെ ശ്രീനി പ രിപാടിയിൽ സ്വാഗതമാശംസിക്കും.സമുന്വയ സഭയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ പി മുരളീധരൻ (ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ) ശ്രീ പിതാംബരൻ പി (സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻജിഒ സംഘ്)ശ്രീ ഈശ്വരറാവു എ (സംസ്ഥാന പ്രവർത്തകസമിതി അംഗം പെൻഷനേഴ്‌സ് സംഘ്) ആര്യ ലക്ഷ്‌മി (സ്റ്റേറ്റ് ജോയിൻ സെക്രട്ടറി എ ബി വി പി) ശ്രീ. രാജേ ന്ദ മയ്യാർ (സെക്രട്ടറി ബാലഗോകുലം കാസർഗോഡ്) എന്നിവർ സംസാരിക്കും ശ്രീമതി കെ വി ബിന്ദു (സംസ്ഥാന വൈസ് പ്ര സിഡണ്ട്) പരിപാടിയിൽ കൃതജ്ഞത രേഖപ്പെടുത്തും.

ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സംഘടനാ സമ്മേളനം ആർഎസ്എസ് ദക്ഷിണ കേരള ഭൗതിക് ശിക്ഷൺ പ്രമുഖ് ശ്രീ പി ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. പാറങ്കോട് ബിജു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ട ഠി ശ്രീ എ.വി. ഹരീഷ് സ്വാഗതം ആശംസിക്കും. തുടർന്ന് ജില്ലാ റിപ്പോർട്ട്, സംഘടന റിപ്പോർട്ട്, വരവ് ചിലവ് കണക്ക്, സംഘടന ചർച്ച എന്നിവയ്ക്ക് ശേഷം ശ്രീ ബൈജു.സി ക്യതജ്ഞത രേഖപ്പെടുത്തുന്നു. തുടർന്ന് രാത്രി എട്ടുമണിക്ക് നടക്കുന്ന അനൗപചാരിക സഭയിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും വരുന്ന പ്രതിനിധികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

2026 ജനുവരി 24 ശനിയാഴ്ച്‌ച കെ ടി ജയകൃഷ്‌ണൻ മാസ്റ്റർ നഗർ ടൗൺഹാളിൽ 9 മണിക്ക് രജിസ്ട്രേഷനും 9.30 ന് സോപ ാനസംഗീതവും 9.45 ഉദ്ഘാടന സമ്മേളനവും നടക്കും. എൻടിയു സംസ്ഥാന അധ്യക്ഷ ശ്രീമതി കെ. സ്‌മിതയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ബഹുമാനപ്പെട്ട ദക്ഷിണ കന്നഡ എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ഉദ്ഘാടനം ചെയ്യും. എ ബി ആർ എസ് എം അഖിലേന്ത്യാ സംഘടന സെക്രട്ടറി ശ്രീ മഹേന്ദ്ര കപൂർ ജി ഉദ്ഘാടന സ‌ഭയിൽ മുഖ്യാതിഥി ആയിരിക്കും. പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീമതി എം എൽ അശ്വിനി ജില്ലാ (പ്രസിഡണ്ട് ബിജെപി) ശ്രീ ഹരിശ്ചന്ദ്ര നായ്ക്ക് (സംഘാടകസമിതി ചെയർമാൻ), ശ്രീ പി.രമേശ (സംഘാടകസമിതി വർക്കിംഗ് ചെയർമാൻ) എന്നിവർ സംസാരിക്കും സംസ്ഥാന ട്രഷറർ ശ്രീ കെ കെ ഗിരീഷ് കുമാർ പരിപാടിയിൽ കൃതജ്ഞത രേഖപ്പെടുത്തും.

11.30 യാത്രയയപ്പ് സമ്മേളനം നടക്കും. എൻ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ആർ ജിഗി അധ്യക്ഷത വഹിക്കുന്ന യോഗം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ എന്നിവരെ ആദരിക്കും. തുടർന്ന് നടക്കുന്ന മറുപടി പ്രസം ഗത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ എ ജെ ശ്രീനി, സംസ്ഥാന ട്രഷറർ ശ്രീ കെ കെ ഗിരീഷ് കുമാർ, സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ സി കെ രമേശൻ, സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ പാറങ്കോട് ബിജു, തിരുവനന്തപുരം മേഖലാ സെക്രട്ടറി ജെ. ഹരീഷ് കുമാർ, സംസ്ഥാന സമിതി അംഗം ശ്രീമതി. ഗിരിജാദേവി, സംസ്ഥാന സമിതി അംഗങ്ങളായ ശ്രീമതി സി എൻ ജയ‌കുമാരി, ശ്രീ. പ്രശാന്ത് കുമാർ, ശ്രീ കെ സോമരാജൻഎന്നിവർ സംസാരിക്കും.സംസ്ഥാന സെക്രട്ടറി മനോജ് മണ്ണേരി പരിപാടിയിൽ കൃതജ്ഞ് രേഖപ്പെടുത്തും,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments