Breaking News

*അമേരിക്ക നേരിടുന്നത് അസാധാരണ പ്രതിസന്ധി; 5,303 വിമാന സർവീസുകൾ റദ്ദാക്കി; ജനജീവിതം സ്തംഭിച്ചു*

അമേരിക്കയിലുടനീളം ശക്തമായി വീശിയടിക്കുന്ന ഹിമക്കാറ്റ് വ്യോമയാന മേഖലയെ ഗുരുതരമായി ബാധിച്ചു. കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും കാരണം 5,303 വിമാന സർവീസുകൾ റദ്ദാക്കുകയും 4,380 സർവീസുകൾ വൈകുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 8.20 വരെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ ഏകദേശം 14 ശതമാനവും റദ്ദാക്കിയതായാണ് റിപ്പോർട്ട്.

ഞായറാഴ്ച മാത്രം 11,000-ത്തിലധികം വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കുകൾ പ്രകാരം, കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വിമാന റദ്ദാക്കൽ നിരക്കാണിത്.

തിങ്കളാഴ്ച ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കൻ എയർലൈൻസിനെയായിരുന്നു. കമ്പനിയുടെ ഏകദേശം 900 സർവീസുകൾ റദ്ദാക്കുകയും 600 വിമാനങ്ങൾ വൈകുകയും ചെയ്തു. റിപ്പബ്ലിക് എയർവേയ്‌സ്, ജെറ്റ്ബ്ലൂ എയർവേയ്‌സ്, ഡെൽറ്റ എയർലൈൻസ് എന്നിവയും വലിയ തോതിൽ സർവീസുകൾ റദ്ദാക്കി.

ഹിമക്കാറ്റ് യാത്രക്കാരുടെ വിമാനങ്ങൾക്കൊപ്പം കാർഗോ പ്രവർത്തനങ്ങളെയും ബാധിച്ചു. രണ്ട് ഡസനിലധികം യുഎസ് സംസ്ഥാനങ്ങളിലാണ് പ്രതികൂല കാലാവസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഡ് ഗതാഗതവും മഞ്ഞുവീഴ്ചയും ഐസും കാരണം താറുമാറായി.

മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും കൂടുതൽ വ്യാപിക്കാനിടയുണ്ടെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകി. ഡ്രൈവിങ് സാഹചര്യങ്ങൾ അതീവ അപകടകരമാകാമെന്നും യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments