*നാപ്സ് തിരുരിനു പുതിയ സാരഥികൾ*.
തിരൂർ : കറൻസി നാണയം സ്റ്റാംപ് പുരാവസ്തുക്കൾ മറ്റു അപൂർവ്വ വസ്തുക്കളുടെ ശേഖരണം, പഠനം, പ്രദർശനം, സംരക്ഷണം എന്നിവ വിനോദമാക്കിയ തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളീയരുടെ കൂട്ടായ്മയായ ന്യൂമിസ്മാറ്റിക് ആന്റ് ഫിലറ്റലിക് സൊസൈറ്റി തിരൂർ ( *നാപ്സ് തിരൂർ* ) ന് പുതിയ സാരഥികൾ.
ഞായറാഴ്ച തിരൂർ മാവുംകുന്ന് ചിത്ര കലാ വിദ്യാലയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റായി മുഹമ്മദ് കുട്ടി കെ.വിയെയും വൈസ് പ്രസിഡൻ്റ്മാരായി മുഹമ്മദ് കുട്ടി കൊടിഞ്ഞി, മനോജൻ വി.കെയും ജനറൽ സെക്രട്ടറിയായി സഗീർ വെള്ളക്കാട്ട് നെയും സെക്രട്ടറിമാരായി അരുൺ പി.വി, കൃഷ്ണൻ കന്മനത്തെയും ട്രഷറർആയി
ആസാദ് ഉണ്ണിയാൽ എന്നിവരാണ് 2026- 2027 കാലഘട്ടത്തിലെ പുതിയ നേതൃത്വം.
എക്സിക്യൂട്ടീവ് മെംബർമാരായി ഇസ്മായിൽ നീലിയാട്ട്, മനോജ് പ്രഭു, സഫർ ഇഖ്ബാൽ, സുഭാഷ്, അലവിക്കുട്ടി എടത്തടത്തിൽ, മുഹമ്മദ് കുട്ടി വൈലത്തൂർ എന്നിവരെയും തെരഞ്ഞെടുത്തു. *നാപ്സ്* മുഖ്യ രക്ഷാധികാരി കെകെ അബ്ദുൽ റസാക്ക് ഹാജിയുടെ നേതൃത്വത്തിൽ സുനിൽ കുമാർ,
മുരളി മാഷ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എഴുപത് വയസ്സ് പിന്നിട്ട നാപ്സ് മെംബർ ഹംസ മച്ചിഞ്ചേരിയെ രക്ഷാധികാരി കെ.കെ റസാഖ് ഹാജി പൊന്നാടയും, മെമന്റോയും നൽകി ആദരിച്ചു. പുതിയ മെംബർ ഫൈസൽ കളിയാടന് പ്രസിഡൻ്റ് കെ.വി. മുഹമ്മദ് കുട്ടി അംഗത്വ കാർഡ് നൽകി.
സഗീർ വെള്ളക്കാട്ട് സ്വാഗതവും, ഇ. അലവിക്കുട്ടി നന്ദിയും പറഞ്ഞു.
നാപ്സ് പ്രസിഡന്റ്
നാപ്സ് ജനറൽ സെക്രട്ടറി
നാപ്സ് ട്രഷറർ
ആസാദ് ഉണ്ണിയാൽ 👆
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments