Breaking News

*85 സീറ്റിൽ വിജയം ഉറപ്പ്, ഘടകകക്ഷികളെ പിണക്കരുത്; വയനാട്ടിലെ കോൺഗ്രസ് ലക്ഷ്യ ക്യാംപിൽ നേരിട്ടെത്തി സുനിൽ കാനുഗോലു*

കൽപറ്റ : നിയമസഭ തിരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയം ഉറപ്പെന്ന് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കെപിസിസി ലക്ഷ്യ ക്യാംപിൽ കോൺഗ്രസ് വിലയിരുത്തൽ. ലീഗിന്റെ കൈവശം ഉള്ള വിവിധ സീറ്റുകൾ വച്ചു മാറാവുന്നതാണന്നും യോഗത്തിൽ നിർദേശമുണ്ടായി. കാസര്‍കോട് 5ല്‍ 3, കണ്ണൂര്‍ 14ല്‍ 4, കോഴിക്കോട് 13ല്‍ 8, വയനാട് 3ല്‍ 3, പാലക്കാട് 12ല്‍ 5, തൃശൂര്‍ 13ല്‍ 6, എറണാകുളം 14ല്‍ 12, ഇടുക്കി 5ല്‍ 4, ആലപ്പുഴ 9ല്‍ 4, കോട്ടയം 9ല്‍ 5, പത്തനംതിട്ട 5ല്‍ 5, കൊല്ലം 11ല്‍ 6, തിരുവനന്തപുരം 14ല്‍ 4, മലപ്പുറം 16ല്‍ 16 എന്നിങ്ങനെയാണ് കണക്കുകൂട്ടല്‍.

സീറ്റ് വിഭജന ചർച്ചകളിൽ ഘടകകക്ഷികളെ പിണക്കരുതെന്ന് ദീപദാസ് മുൻഷി മുന്നറിയിപ്പ് നൽകി. 2019 ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിലുണ്ടായ അമിത ആത്മവിശ്വാസമാണ് 2021 ൽ തിരിച്ചടിയായത്. ഇക്കുറി അതുണ്ടാകരുതെന്നും ദീപദാസ് മുൻഷി പറഞ്ഞു. ഓരോ ജില്ലയിലേയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, നിയമസഭാ സാധ്യതകൾ എന്നിവയിൽ മൂന്ന് മേഖലകളായി തിരിഞ്ഞുള്ള ചർച്ച തുടരുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തന മാർഗരേഖ തിങ്കളാഴ്ച കെപിസിസി പ്രസിഡന്റ് അവതരിപ്പിക്കും. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും പ്രാഥമിക രൂപവുമുണ്ടാക്കും. 

തന്ത്രങ്ങൾ മെനയാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കാനുഗോലു ക്യാംപിൽ നേരിട്ടെത്തി. കോൺഗ്രസ് നേതൃയോഗത്തിലടക്കം സുനിൽ കാനുഗോലുവും പങ്കെടുത്തു. കെപിസിസി മാനദണ്ഡം പാലിച്ചല്ല കൊച്ചി മേയറിനെ തിരഞ്ഞെടുത്തതെന്ന് ക്യാംപിൽ ദീപ്തി മേരി വർഗീസ് ആരോപിച്ചതായും വിവരമുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments