*സാധനങ്ങൾ വാങ്ങി ഒരു വർഷത്തിനകം കേടുപാടുകൾ കണ്ടാൽ പരാതി നൽകാം*• *ഉപഭോക്ത്യ നിയമം കർശനമാക്കി*
ദുബൈ : സാധനങ്ങൾ വാങ്ങി കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകാനുള്ള സമയം ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി വർധിപ്പിച്ച് യു എ ഇ. രാജ്യത്തെ സിവിൽ ഇടപാടുകൾ സംബന്ധിച്ച പുതിയ ഫെഡറൽ നിയമത്തിലാണ് ഉപഭോക്താക്കൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന ഈ മാറ്റമുള്ളത്.
ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം അനുസരിച്ച്, സാധനങ്ങൾ വാങ്ങുമ്പോൾ പുറമെ കാണാത്തതും എന്നാൽ പിന്നീട് ഉപയോഗിക്കുമ്പോൾ ബോധ്യപ്പെടുന്നതുമായ കേടുപാടുകൾക്ക് പരിഹാരം കാണാൻ ഉപഭോക്താവിന് ഒരു വർഷം വരെ സമയമുണ്ടാകും. നേരത്തെ ഇത് ആറ് മാസമായിരുന്നു.
സാധനത്തിന് കേടുപാടുണ്ടെന്ന് കണ്ടെത്തിയാൽ ഉപഭോക്താവിന് മൂന്ന് കാര്യങ്ങൾ ചെയ്യാൻ അനുവാദമുണ്ട്. സാധനം തിരികെ നൽകി മുടക്കിയ പണം മുഴുവനായി തിരിച്ചുവാങ്ങാനാവും.
സാധനം കൈവശം വെച്ചുകൊണ്ട് തന്നെ, അതിന് വിലയിൽ ഇളവ് ആവശ്യപ്പെടാം. കേടുപാടുകൾ ഇല്ലാത്ത അതേ സാധനം പകരം ആവശ്യപ്പെടാനുമാവും.
നേരത്തെ സാധനം തിരികെ നൽകുകയോ പൂർണ വിലയിൽ കൈവശം വെക്കുകയോ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. സാമ്പിളോ മോഡലോ കണ്ട് സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ, ലഭിക്കുന്ന സാധനം സാമ്പിളുമായി പൂർണമായും യോജിക്കുന്നതായിരിക്കണം സാമ്പിളിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ സാധനം നിരസിക്കാൻ വാങ്ങുന്നയാൾക്ക് അവകാശമുണ്ടായിരിക്കും.
കച്ചവടം കൂടുതൽ സുതാര്യമാക്കാനും വാങ്ങുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ പ്രായപൂർത്തിയാകാത്തവർക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ അതിന് പരിഹാരം കാണാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments