Breaking News

*ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ സാങ്കേതിക പിഴവ്, യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്; കൊച്ചിയിൽ ഒരു ട്രാഫിക് നിയമ ലംഘനത്തിന് രണ്ട് തവണ പിഴ*

കൊച്ചി : ഒരു സ്ഥലത്ത് നടന്ന ട്രാഫിക് നിയമ ലംഘനത്തിന്‍റെ ചിത്രമുപയോഗിച്ച് ഒരു വാഹനത്തിന് ഒരു ദിവസം രണ്ടു തവണ പിഴ ചുമത്തിയ സംഭവത്തിൽ അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. . ഉദ്യോഗസ്ഥര്‍ക്കു പറ്റിയ സാങ്കേതിക പിഴവെന്ന് വിശദീകരണം. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നൽകിയിട്ടുണ്ട്. പരാതി ഉന്നയിച്ച യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്.


. പൊലീസ് നടപടിയ്ക്കെതിരെ വലിയ രോഷമാണ് വാര്‍ത്തയ്ക്ക് പിന്നാലെ നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്തായാലും ആ സംഭവത്തില്‍ സിറ്റി ട്രാഫിക് എസിപിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. പരാതിക്കാരനായ യുവാവിനോട് നേരിട്ട് ഖേദം രേഖപ്പെടുത്തിയ പൊലീസ് അനധികൃതമായി ചുമത്തിയ ചെലാന്‍ റദ്ദാക്കുകയായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments