Breaking News

മൂന്ന് മാസമായി ബില്ല് അടച്ചിട്ടില്ല; കാസർഗോഡ് എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി*

കാസർഗോഡ് : ബില്ല് അടക്കാതായതോടെ കാസർഗോഡ് എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. ഇതോടെ ഒരാഴ്ചയായി ഓഫീസിൽ വൈദ്യുതി ഇല്ല. മൂന്ന് മാസമായി ബില്ല് കുടിശ്ശിക വന്നതോടെയാണ് കെ എസ് ഇ ബിയുടെ ഈ നടപടി. പണം ഉടൻ അടയ്ക്കുമെന്നാണ് എം വി ഡിയുടെ വിശദീകരണം.

ഒരു ലക്ഷത്തോളം രൂപ ബില്ല് അടക്കാൻ ഉണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. എ ഐ കൺട്രോൾ റൂം പ്രവർത്തിക്കുന്ന എം വി ഡി എൻഫോഴ്സ്മെന്റ് ഓഫീസിലാണ് വൈദ്യുതി വിച്ഛേദിച്ചത്.

അതേ സമയം വൈദ്യുതി കണക്ഷൻ വിച്ചേധിക്കപ്പെട്ടതിനാൽ ഈ ഓഫീസിലെ പ്രവർത്തനം തത്കാലികമായി തടസപ്പെട്ടതായി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് എംവിഡി പതിപ്പിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments