.*ഇടയ്ക്കുകയറി സംസാരിക്കരുത്, പത്മകുമാറിനെതിരേ നടപടിയുണ്ടാകും'; ഗൃഹസന്ദർശനത്തിന് സി പി എം പെരുമാറ്റച്ചട്ടം*
തിരുവനന്തപുരം : ഗൃഹസന്ദർശന പരിപാടിയിൽ പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂർവം കേൾക്കണമെന്നും തർക്കിക്കരുതെന്നും കൃത്യമായ മറുപടി നൽകണമെന്നുമാണ് സിപിഎം കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശത്തിലുള്ളത്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ എന്ത് മറുപടിയാണ് നൽകേണ്ടതെന്ന നിർദേശവും പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ കുറിപ്പിൽ പറയുന്നുണ്ട്.
ഈ കുറിപ്പിലെ എല്ലാകാര്യങ്ങളും എല്ലായിടത്തും പറയാനുള്ളതല്ല എന്നുപറഞ്ഞാണ് പാർട്ടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വർത്തമാനകാലത്ത് ഉയർന്നുവരാൻ സാധ്യതയുള്ള വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടാണ് ഇതിലുള്ളത്. ഇത് ഉൾക്കൊണ്ട് സാഹചര്യത്തിന് അനുസരിച്ച് ആവശ്യമുള്ളത് ഉപയോഗിക്കണമെന്നും കുറിപ്പിൽ പറയുന്നു."
ചെറിയ സ്‌ക്വാഡുകളായി വീട് കയറുന്നതാകും ഉചിതം. വീട്ടുകാരുമായി പരിചയമുള്ളവർ സ്‌ക്വാഡിൽ വേണം. വീടിനകത്ത് ഇരുന്ന് സംസാരിക്കാൻ ശ്രമിക്കണം. ജനങ്ങളോട് സംയമനം പാലിച്ച് സംസാരിക്കണം. അവർക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം. തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കരുത്. എല്ലാം ക്ഷമാപൂർവം കേട്ട് മറുപടി നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ. ഇതിനൊപ്പം, ജനങ്ങൾ ചോദിക്കാൻ സാധ്യതയുള്ള ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്ത് മറുപടി നൽകണമെന്നത് സംബന്ധിച്ചും നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിന് പങ്കില്ലേ എന്ന് ചോദിച്ചാൽ, കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാൻ പാടില്ലെന്ന സമീപനമാണ് സർക്കാരിനുള്ളതെന്നാണ് മറുപടി നൽകേണ്ടത്. ഈ കേസ് ഹൈക്കോടതിയിൽവന്നപ്പോൾ തന്നെ കോടതി മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സർക്കാർ സ്വീകരിച്ചത്.
ഈ ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് മുതൽ അന്വേഷണ പുരോഗതി വിലയിരുത്തുന്നതുവരെ കോടതിയാണ്. സ്വർണം മോഷ്ടിച്ചയാൾ മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാർട്ടി നൽകിയ നിർദേശത്തിൽ പറയുന്നു. എന്തുകൊണ്ട് എ. പത്മകുമാറിനെതിരേ നടപടിയെടുത്തില്ല എന്ന് ചോദിച്ചാൽ പത്മകുമാറിനെതിരേ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് പറയണമെന്നും കുറിപ്പിലുണ്ട്. ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരായ വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്നും പാർട്ടിയുടെ കുറിപ്പിൽ പറയുന്നു"
"നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിപിഎം സ്‌ക്വാഡുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇത്തരം ഗൃഹസന്ദർശന പരിപാടി പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments