Breaking News

*കത്ത്‌ മന്ത്രിയുടെ ഹൃദയം തൊട്ടു ; സിയ മത്സരിക്കും, ഓൺലൈനായി*

തൃശൂർ : 'എന്റെ ശരീരം രോഗം കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഇതിന് ശമനം മരണമായാൽ എന്നുവരെ ഞാൻ ഉമ്മയോടുപറയും. എന്നാലും പ്രോഗ്രാമിന് പങ്കെടുക്കാനാണ് ആഗ്രഹം. എന്തെങ്കിലും പരിഹാരം സാറിന്റെ ഭാഗത്തുനിന്നുണ്ടാകുമോ?' - ശരീരം നുറുങ്ങുന്ന വേദനയിലും മത്സരിക്കണമെന്ന മോഹമറിയിച്ച് സിയ ഫാത്തിമ മന്ത്രിക്ക് കത്തെഴുതി. കുഞ്ഞുമനസ്സിൻ്റെ ആഗ്രഹമറിഞ്ഞ് മന്ത്രി വി ശിവൻകുട്ടി 64 വർഷത്തെ കലോത്സവ ചരിത്രം തിരുത്തി. അറബിക് കലോത്സവം ഹൈസ്‌കൂൾ വിഭാഗം പോസ്‌റ്റർ ഡിസൈനിങ്ങിൽ സിയയ്ക്ക് ഓൺലൈനായി മത്സരിക്കാൻ അവസരമൊരുങ്ങി.

കാസർകോട് പടന്ന വികെപികെഎച്ച്എംഎംആർ വിഎച്ച്എസ്എസിലെ വിദ്യാർഥിനിയാണ് എൽ കെ സിയ ഫാത്തിമ. ശനി പകൽ 11ന് സിഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് മത്സരം. രക്തക്കുഴലുകളെ ബാധിക്കുന്ന 'വാസ്‌കുലൈറ്റിസ്' എന്ന രോഗമാണ് സിയയ്ക്ക്. ഉയർന്ന അളവിൽ കീമോയും സ്‌റ്റിറോയ്‌ഡുകളും നൽകുന്നതിനാൽ ക്വാറൻ്റെനിലാണ്. കാസർകോട് ജില്ലാ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു.
അതിനുശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

ഓൺലൈനായി മത്സരത്തിൽ പങ്കെടുപ്പിക്കാമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിലാണ് മന്ത്രിയുടെ അനുകൂല തീരുമാനം. സാങ്കേതിക സംവിധാനം കൈറ്റ് വിക്ടേഴ്‌സ് ഒരുക്കും. വിധികർത്താക്കൾക്ക് ഓൺലൈനായി സിയയുടെ പ്രകടനം കാണാം. പോസ്റ്ററിന്റെ ഡിജിറ്റൽ പകർപ്പ് ഇ-മെയിലായും പ്രത്യേകദൂതൻ വഴിയും വിധികർത്താക്കൾക്കെത്തിക്കും.

രോഗത്തിന്റെ നിസ്സഹായാവസ്ഥമൂലം കുരുന്ന് കലാപ്രതിഭകൾക്ക് മത്സരിക്കാൻ അവസരം നിഷേധിക്കപ്പെടരുതെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments