Breaking News

*കാസർഗോഡ് മുസ്ലീം ലീഗ് അംഗം ബിജെപിക്ക്‌ വോട്ട് ചെയ്തു; പൈവളിഗെയിൽ ബിജെപിക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി*

കാസർഗോഡ് : പൈവളിഗെയിൽ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയിൽ ബി ജെ പിക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് അംഗം ബി ജെ പിക്ക്‌ വോട്ട് ചെയ്തു. ലീഗ് വോട്ടിന്‍റെ കൂടെ പിന്തുണയോടെ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സണായി ബിജെപിയുടെ സുമന ജി ഭട്ട് വിജയിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ നേരത്തെ നാല് യു ഡി എഫ് അംഗങ്ങൾ ബി ജെ പിക്ക്‌ വോട്ട് ചെയ്തിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് 4 യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തത്. ആകെ 21 അംഗങ്ങളിൽ യുഡിഎഫിന് 9 എൽഡിഎഫിന് 7 ബിജെപിക്ക് 5 എന്നിങ്ങനെയായിരുന്നു കക്ഷി നില. യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments