Breaking News

*അക്ഷരസ്മൃതികളുണർത്തി ചാലിയാർ തീരം; അക്ബറലി മമ്പാട് അനുസ്മരണവും സ്മരണിക പ്രകാശനവും നടന്നു*

മമ്പാട് : മമ്പാടിന്റെ സാംസ്കാരിക മണ്ഡലത്തിലെ  സാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിന്റെ സ്മരണകൾക്ക് മുന്നിൽ ജന്മനാട് പ്രണാമമർപ്പിച്ചു. സംസ്കാര മമ്പാടിന്റെ ആഭിമുഖ്യത്തിൽ ഓടായ്ക്കൽ വി.എസ് ഹാപ്പിനസ് പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ നാടിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു.

അക്ബറലി മമ്പാടിന്റെ ജീവിതവും ചലനങ്ങളും അടയാളപ്പെടുത്തിയ "ചരിത്രത്തിൽ അക്ബറലി മമ്പാട്" എന്ന സ്മരണികയുടെ പ്രകാശനം വണ്ടൂർ എം.എൽ.എ ശ്രീ. എ.പി അനിൽകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ. വി.എസ് മുത്തുക്കോയ എം.എൽ.എയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. കലയും സാഹിത്യവും മനുഷ്യത്വവും എങ്ങനെ ഒരാളിൽ സമ്മേളിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അക്ബറലി മമ്പാട് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.

പ്രശസ്ത എഴുത്തുകാരി ഡോ. മൈന ഉമൈബാൻ മുഖ്യാതിഥിയായ ചടങ്ങിൽ സിബി അക്ബറലി പുസ്തകത്തെ പരിചയപ്പെടുത്തി റിവ്യൂ നടത്തി. മമ്പാട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മധുരക്കറിയൻ മുസ്തഫ, അഷറഫ് ടാണ എന്നിവരും സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരായ പി.എ.എം ഹാരിസ്, എം.ടി നിലമ്പൂർ, ഹക്കീം ചോലയിൽ,  മേഘമൽഹാർ സെക്രട്ടറി ഷാജി സാഗ, പി.കെ. കുഞ്ഞാപ്പ, സ്വരരാഗം കലാകൂട്ടായ്മ പി.ടി അക്ബർ, ഗായകൻ നിസാർ മമ്പാട്, ജമീല പി.ടി, ഷെറിൻ ബേബി, സി. ലൈല, അലാവുദ്ദീൻ, ടി. ബാലകൃഷ്ണൻ, അക്ബറലി കാഞ്ഞിരാല, ബഷീർ പി.ടി എന്നിവരും സ്മരണാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.

സംസ്കാര മമ്പാട് പ്രസിഡന്റ് എൻ. അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജലീൽ പൈക്കാടൻ സ്വാഗതവും കെ. മുഹമ്മദ് ചെറിയോൻ നന്ദിയും രേഖപ്പെടുത്തി.

 അക്ബറലി മമ്പാട് എന്ന നാടിന്റെ പ്രിയ കലാകാരൻ ബാക്കിവെച്ച മാനവികതയുടെയും പുരോഗമന ചിന്തകളുടെയും സന്ദേശം വരുംതലമുറകളിലേക്ക് പകർന്നു നൽകുന്നതായിരുന്നു ഈ സ്മൃതി സംഗമം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments