സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ചചില സൂചനകള്‍ പറത്തുവന്നു
കാസർഗോഡ് : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ മേല്‍ക്കൈ നേടാനുറച്ച് യുഡിഎഫ്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചേക്കാവുന്ന സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച ചില സൂചനകള്‍ പറത്തുവന്നു. പ്രധാനമായും മൂന്ന് പേരുകളാണ് ഈ മുന്ന് മണ്ഡലങ്ങളിലും മുന്നണിയുടെ പ്രഥമ പരിഗണനയിലുള്ളതെന്നാണ് വിവരം.ജനുവരി 4,5 തീയ്യതികളില്‍ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന യുഡിഎഫ് നേതൃ ക്യാമ്പ് ലക്ഷ്യയിലെ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ സംബന്ധിച്ച സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ജനുവരി 30-നകം കേരളത്തിലെ 70 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും എന്നതാണ് ഇതില്‍ ആദ്യത്തേത്. ജനവിധി തേടാന്‍ ഏറ്റവും യോഗ്യതയും സ്വീകാര്യതയുമുള്ള നേതാക്കളെ കണ്ടെത്താനായി എഐസിസിയും, കെപിസിസിയും സര്‍വ്വേ ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ കാസര്‍ഗോഡ് ജില്ലയില്‍ കാലങ്ങളായി ഇടത് മുന്നണിയോടൊപ്പം നില്‍ക്കുന്ന ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിയുമെന്നതാണ് മുന്നണിയുടെ പൊതുവേയുള്ള വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ 13000, വോട്ടിന്റേയും, കാഞ്ഞങ്ങാട് 2000-ല്‍പ്പരം വോട്ടിന്റേയും, തൃക്കരിപ്പൂരില്‍ 8000 വോട്ടിന്റേയും ലീഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് ലഭിച്ചിരുന്നു. ഇതില്‍ കാഞ്ഞങ്ങാട്ടേത് 1987-ലെ മനോഹരന്‍ മാസ്റ്ററുടെ വിജയത്തിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യത്തെ മുന്നേറ്റമാണ്. ഇതെല്ലാം നിലനിര്‍ത്തനായാല്‍ തന്നെ ഈ മൂന്ന് മണ്ഡലങ്ങളിലും വിജയിച്ച് കയറാമെന്ന് ഡിസിസി കരുതുന്നു. വിജയ സാധ്യത മുന്നില്‍ കണ്ട് വിവിധ നേതാക്കള്‍ സീറ്റിനായി ചരടുവലി തുടങ്ങിയെന്നാണ് അറിയുന്നത്. ഉദുമയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ ഡിസി പ്രസിഡണ്ടുമായ ഹക്കീം കുന്നിലും, മുന്‍ കെപിസിസി സെക്രട്ടറിയും കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയായ ബാലകൃഷ്ണന്‍ പെരിയയും, ഡിസിസി വൈസ് പ്രസിഡണ്ടും, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ പ്രസിഡണ്ടുമായ ബി.പി പ്രദീപ് കുമാറുമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍നിരയിലുള്ളതെന്നാണ് വിവരം. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് പി നായര്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ടും, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ടുമായ രാജു കട്ടക്കയം, ഡിസിസി ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയുമായ അഡ്വ:പി.വി സുരേഷ് എന്നിവരുമാണ് പ്രധാനമായും മുന്നണിയുടെ പരിഗനയിലുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഡിസസി പ്രസിഡണ്ട് പി.കെ ഫൈസല്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോമോന്‍ ജോസ്, ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ: കെ.കെ രാജേന്ദ്രന്‍ എന്നിവരുമാണ് സാധ്യതാ പട്ടികയിലുള്ളത്. ഇതില്‍ ഉദുമയില്‍ പൊതുസമ്മതനും സൗമ്യനുമായ ഹക്കീം കുന്നിലിനേയും, കാഞ്ഞങ്ങാട് മലയോരത്തിന്റെ ജനകീയ മുഖമായ ഹരീഷ് പി നായരേയും, തൃക്കരിപ്പൂരില്‍ കിഴക്കിന്റെ പ്രാതിനിധ്യം ഉറപ്പിക്കാനായി ജോമോന്‍ ജോസിനേയും മത്സര രംഗത്തിറക്കാനാണ് കൂടുതല്‍ സാധ്യതയെന്നുള്ള ചില സൂചനകളുമുണ്ട്. എന്തായാലും, എല്ലാ തരത്തിലും ഏറ്റവും സ്വീകാര്യനായ വ്യക്തിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി ഈ മൂന്ന് മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് മുന്നണി നേതാക്കളും അതുപോലെ തന്നെ പ്രവര്‍ത്തകരും എന്നാണ് യുഡിഎഫിന്റെ കോണുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments