Breaking News

വേലാശ്വരം സഫ്ദർ ഹാശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മുപ്പത്തിയേഴാം വാർഷിക ആഘോഷം നടന്നു. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : കലാകായിക സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചവരുന്ന വേലാശ്വരം സഫ്ദർ ഹാശ് മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മുപ്പത്തിയേഴാം വാർഷിക ആഘോഷം വിവിധ പരിപാടികളോടെ നടന്നു. വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനം എസ്.എഫ്.ഐ മുൻ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണൻ നിർവഹിച്ചു.സഫ്‌ദർ ഹാശ്മി അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കെ.സബീഷ്, കെ. വി.സുകുമാരൻ, വി. വി.തുളസി, കെ. ബിന്ദു, പി. കെ. മഞ്ജിഷ എന്നീ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങും വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വി.പൊക്കൻ മേസ്തിരിയുടെയും പാറു അമ്മയുടെയും സ്മരണയ്ക്ക് മക്കളും കാടൻ വീട്ടിൽ കണ്ണന്റെയും കുരുക്കൾ വീട്ടിൽ കുഞ്ഞമ്മയുടെയും സ്മരണയ്ക്ക് മക്കളും ഏർപ്പെടുത്തിയ എൻഡോമെന്റ് വിതരണവും വിവിധ മേഖലകളിൽ കഴിവ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.പി. കൃഷ്ണൻ, സി. വി. കൃഷ്ണൻ, പി. സജിത്ത്, ടി.വിഷ്ണു നമ്പൂതിരി, പി. ശ്യാമള എന്നിവർ സംസാരിച്ചു ക്ലബ്ബ് സെക്രട്ടറി വി. ആകാശ് സ്വാഗതവും ട്രഷറർ അർജുൻ ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് നൃത്ത നൃത്ത്യങ്ങളും തെരുവ് നാടകവും അരങ്ങേറി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments