Breaking News

ജില്ലാ പോലീസിന്റെ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ ഉദ്‌ഘാടനം.നാളെ

കാസർഗോഡ് : ജില്ലാ പോലീസിന്റെ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ ഉദ്‌ഘാടനം.നാളെ  രാവിലെ 10.00 മണിക്ക് ജില്ലാ പോലീസ് മേധാവി
ശ്രീ. ബി വി. വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ഉദ്ഘാടനം നിർവഹിക്കുന്നു.

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, കുട്ടികൾ മൊബൈൽ ഫോണുകൾക്കും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾക്കും അടിമകളായി മാറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഈ അമിതമായ ഉപയോഗം അവരെ വിവിധ മാനസിക, സാമൂഹിക, അക്കാദമിക് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു, ഇത് അവരുടെ ഭാവിയെ അപകടത്തിലാക്കുന്നു. ഡിജിറ്റൽ ആസക്തിയിൽ നിന്നും അതിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി, കാസർഗോഡ് ജില്ലാ പോലീസ് സോഷ്യൽ പോലീസിംഗ് വിഭാഗത്തിന്റെ പുതിയ ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) സെന്റർ കാസർഗോഡ് പോലീസ് സ്റ്റേഷന് സമീപം 06/01/2026 ന് രാവിലെ 10.00 മണിക്ക് ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി. വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ഉദ്ഘാടനം നിർവഹിക്കുന്നു. ഏവരെയും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
 
പുതുതായി ആരംഭിക്കുന്ന ഡി ഡാഡ് കേന്ദ്രത്തിന്റെ പ്രവർത്തനം എങ്ങനെ കൂടുതൽ ഗുണകരമാക്കാം എന്ന വിഷയത്തിൽ ഊന്നി ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന്(05/01/2026) ജില്ലാ തല ശില്പശാല നടത്തി. ശില്പ ശാല അഡിഷണൽ എസ്പി സി എം ദേവദാസൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ SPC അസിസ്റ്റന്റ് നോഡൽ ഓഫീസർ സബ് ഇൻസ്‌പെക്ടർ തമ്പാൻ ടി അധ്യക്ഷൻ ആയി. CWC ചെയര്പേഴ്സൻ അഡ്വ. രേണുക ദേവി, ചൈൽഡ് ടെവേലോപ്മെന്റ്റ് ഓഫീസർ ഷൈനി ഐസക്, ഡോ. ശാന്തി, ഡോ. അപർണ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ ടിറ്റിമോൾ ജൂലി, അഡ്വ ശ്രീജിത്ത്‌ എക്സൈസ് അസി. കമ്മിഷണർ അൻവർ സാദത്,  നിർമൽ കുമാർ കാടകം എന്നിവർ സംസാരിച്ചു. സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഷിനു കെ ബി, പി. രവീന്ദ്രൻ എന്നിവർ ക്ലാസ്സ്‌ എടുത്തു. ശില്പ ശാലയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ്, സ്കൂൾ കൗൺസിലർമാർ, ICDS സൂപ്പർവൈസർമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റി, സാമൂഹ്യ നീതി  വകുപ്പ്, excise വകുപ്പ്, സ്നേഹിത, കാവൽ തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും 200 ഓളം പ്രതിനിധികൾ പങ്കെടുത്തു. സോഷ്യൽ പോലീസിങ് ഡിവിഷൻ കോർഡിനേറ്റർ എസ് ഐ പി കെ രാമകൃഷ്ണൻ സ്വാഗതവും ഡി ഡാഡ് സൈക്കോളജിസ്റ്റ് ശ്രീഷ്മ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments