കുമ്പള ടൗണിലെ ബസ്റ്റോപ്പുകളിൽ സ്വകാര്യ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു.
കുമ്പള : കുമ്പളയിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്തിൽ പൊറുതിമുട്ടി യാത്രക്കാർ.കുമ്പള ടൗണിന് സമീപം ബദിയടുക്ക കെഎസ്ടിപി റോഡിലാണ് ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി 5 ബസ് ഷെൾട്ടറുകൾ സ്ഥാപിച്ച് ബസ്സുകൾ നിർത്തിയിടാനും, യാത്രക്കാരെ കയറ്റാനും സംവിധാനം ഒരുക്കിയത്.പുതിയ ഗതാഗത പരിഷ്കരണം അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ യാത്രക്കാരും, വ്യാപാരികളും പരാതിപ്പെട്ടിരുന്നു.
ബസ് സ്റ്റോപ്പുകൾ സ്ഥാപിച്ച ഷെൾട്ടറി നരികിൽ റോഡിൽ തന്നെ സ്വകാര്യ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും നിർത്തിയിടുന്നതുമാണ് ഇപ്പോൾ യാത്രക്കാർക്കും, ബസ്സുകൾക്കും ദുരിതമാകുന്നത്. മംഗളൂരു,കാസറഗോഡ്, തലപ്പാടി ബസ്സുകളൊക്കെ യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നത് ഇവിടെയാണ്.ഈ സ്ഥലത്ത് മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം വരുന്ന ബസ്സുകൾ റോഡിന് കുറുകെ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.ഇത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് പറയുന്നുണ്ട്.
കുമ്പള സ്കൂളിലേക്ക് പോകുകയും, തിരിച്ചുവരികയും ചെയ്യാൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഈ ബസ്റ്റോപ്പിലെ ബസ്സുകളെയാണ്. ഇവിടെ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം റോഡ് മുറിച്ചു കടക്കാനും, ബസ്റ്റോപ്പിലെത്താനും വിദ്യാർത്ഥികൾക്ക് പ്രയാസമാകുന്നുണ്ട്.
വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും,കുമ്പള പോലീസിന്റെയും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.
ഫോട്ടോ:കുമ്പള ബസ്റ്റോപ്പിനടുത്ത് സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments