Breaking News

*കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്*

കോഴിക്കോട് : കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. രണ്ട് കാർ യാത്രികരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.50-നാണ് അപകടമുണ്ടായത്. പിക്കപ്പിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കുണ്ട്.

കൊടുവള്ളി ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.  കാർ യാത്രക്കാരായ രണ്ട് പേരും പിക്കപ്പ് ഡ്രൈവറും ആണ് മരണപ്പെട്ടത്. 

കൊടുവള്ളി  വാവാട് സ്വദേശി  നിഹാൽ (27)  ഇങ്ങാപ്പുഴ സ്വദേശി  സുബിക്ക്, വയനാട് പൊഴുതന സ്വദേശി  സമീർ  എന്നിവരാണ് മരണപ്പെട്ടത്.

അപകടത്തിനു പിന്നാലെ വെള്ളിമാടുകുന്ന്‌ നിന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്. കാബിൻ വെട്ടിപ്പൊളിച്ചാണ് പിക്കപ്പിന്റെ ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ.

No comments