Breaking News

*വീട്ടില്‍ ബിപി നോര്‍മല്‍, ആശുപത്രിയില്‍ കൂടുതല്‍ ; കാരണമെന്ത്..?*

വീട്ടിലിരുന്ന് രക്തസമ്മർദം പരിശോധിക്കുമ്പോള്‍ അത് കൃത്യമായ അളവിലായിരിക്കും. എന്നാല്‍ ഒരു ഡോക്ടറെ കാണാനോ ആശുപത്രിയില്‍ പരിശോധനയ്ക്കോ പോകുമ്പോള്‍ ബിപി നില കുത്തനെ ഉയരുന്നു.  പലർക്കും അനുഭവമുള്ള ഒരു കാര്യമാണിത്. നിങ്ങള്‍ക്കും ഇത്തരത്തില്‍ സംഭവിക്കാറുണ്ടോ..? എങ്കില്‍ ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത് 'വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ' എന്നാണ്. ഡോക്ടർമാരോ മറ്റ് ആരോഗ്യ പ്രവർത്തകരോ ധരിക്കുന്ന വെള്ള കോട്ടില്‍ നിന്നാണ് ഈ പേര് വന്നത്. ആശുപത്രി അന്തരീക്ഷത്തോടോ ഡോക്ടറെ കാണുന്നതിനോടുള്ള ഭയമോ ഉൽകണ്ഠയോ കാരണം രക്തസമ്മർദം താല്‍ക്കാലികമായി ഉയരുന്ന അവസ്ഥയാണിത്. ആശുപത്രിയില്‍ വെച്ച്‌ പരിശോധിക്കുമ്പോള്‍ ബിപി കൂടുതലായി കാണിക്കുമെങ്കിലും, വീട്ടിലെ ശാന്തമായ അന്തരീക്ഷത്തില്‍ ഇത് സാധാരണ നിലയിലായിരിക്കും. ആശുപത്രി സന്ദർശനങ്ങള്‍ക്കിടയിലുണ്ടാകുന്ന ഉൽകണ്ഠ, സമ്മർദ്ദം അല്ലെങ്കില്‍ പരിഭ്രാന്തി എന്നിവയാണ് ഇതിന് പ്രധാന കാരണം. മെഡിക്കല്‍ പരിശോധനകളോടുള്ള ഭയം, വെയിറ്റിങ് റൂമിലെ കാത്തിരിപ്പ്, അല്ലെങ്കില്‍ ഡോക്ടറെ കാണുമ്പോഴുള്ള മാനസികാവസ്ഥ എന്നിവ താല്‍ക്കാലികമായി രക്തസമ്മർദം ഉയർത്താം. ഇതിനുപുറമെ, ആശുപത്രിയിലേക്ക് വേഗത്തില്‍ നടന്നു വരുന്നത്, പടികള്‍ കയറുന്നത്, ഉറക്കക്കുറവ്, കഫീൻ (ചായ, കാപ്പി) ഉപയോഗം അല്ലെങ്കില്‍ പരിശോധനയ്ക്കിടെ സംസാരിക്കുന്നത് എന്നിവയും ബിപി കൂടാൻ കാരണമായേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈ സെൻട്രലിലെ വോക്കാർഡ് ആശുപത്രിയിലെ ഡോ. പരിൻ സംഗോയിയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. തിരിച്ചറിയപ്പെടാത്ത ഉയർന്ന രക്തസമ്മർദം ഹൃദയം, വൃക്ക, മസ്തിഷ്കം, കണ്ണ് എന്നിവയെ ദീർഘകാല അടിസ്ഥാനത്തില്‍ ബാധിക്കുമെങ്കിലും, കൃത്യമായ രോഗനിർണയത്തിലൂടെ അനാവശ്യമായ മരുന്നുകള്‍ ഒഴിവാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

*എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്..?*

ഉൽകണ്ഠ ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ സ്ട്രെസ് ഹോർമോണുകള്‍ പുറപ്പെടുവിക്കപ്പെടുന്നു. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നു, തല്‍ഫലമായി ബിപി പെട്ടെന്ന് ഉയരുന്നു. വീട്ടില്‍ ആളുകള്‍ ശാന്തമായ അന്തരീക്ഷത്തിലായതിനാല്‍ ബിപി സാധാരണ നിലയിലായിരിക്കും. വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ എല്ലായ്‌പ്പോഴും അപകടകരമല്ലെങ്കിലും, ഇത് അവഗണിക്കരുത്. കാരണം, ഇത്തരം അവസ്ഥയുള്ളവർക്ക് പില്‍ക്കാലത്ത് യഥാർത്ഥ ഹൈപ്പർടെൻഷൻ വരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

*ഇത് തിരിച്ചറിയുന്നത് എങ്ങനെ..?*

ഒരാള്‍ക്ക് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ ആണോ എന്ന് സ്ഥിരീകരിക്കാൻ ഡോക്ടർമാർ പ്രധാനമായും രണ്ട് മാർഗങ്ങളാണ് നിർദേശിക്കുന്നത്: വീട്ടില്‍ വെച്ച്‌ കൃത്യമായ ഇടവേളകളില്‍ ബിപി മെഷീൻ ഉപയോഗിച്ച്‌ പരിശോധന നടത്തുകയും അതിന്റെ റീഡിംഗ് രേഖപ്പെടുത്തുകയും ചെയ്യുക. 24 മണിക്കൂർ നേരത്തേക്ക് ബിപി അളക്കുന്ന ഒരു ചെറിയ ഉപകരണം ശരീരത്തില്‍ ഘടിപ്പിക്കുന്നു. ഇത് പകല്‍സമയത്തും ഉറക്കത്തിലും ബിപിയില്‍ വരുന്ന മാറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും.

*നിങ്ങള്‍ എന്തുചെയ്യണം..?*

രക്തസമ്മർദ്ദം അളക്കുന്നതില്‍ മാനസിക സമ്മർദത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. വിശ്വസനീയമായ ഡിജിറ്റല്‍ ബിപി മോണിറ്റർ ഉപയോഗിച്ച്‌ വീട്ടില്‍ കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിക്കുക. പരിശോധനയ്ക്ക് അഞ്ച് മിനിറ്റ് മുമ്പ് ശാന്തമായി ഇരിക്കുക. പരിശോധനയ്ക്ക് 30 മിനിറ്റ് മുമ്പ് ചായ, കാപ്പി, പുകവലി, വ്യായാമം എന്നിവ ഒഴിവാക്കുക. വീട്ടിലെ ബിപി റീഡിങ്ങുകള്‍ കൃത്യമായി രേഖപ്പെടുത്തി ഡോക്ടറെ കാണിക്കുക. ഇത് കൃത്യമായ രോഗനിർണയത്തിന് സഹായിക്കും. ചില സന്ദർഭങ്ങളില്‍, ഡോക്ടർമാർ '24-മണിക്കൂർ ആംബുലേറ്ററി ബിപി മോണിറ്ററിങ്' നിർദേശിച്ചേക്കാം. സമ്മർദം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, ഉപ്പ് കുറയ്ക്കുക, നന്നായി ഉറങ്ങുക എന്നിവയും ബിപി നിയന്ത്രിക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശങ്ങള്‍ പാലിക്കുന്നതിലൂടെ അനാവശ്യ മരുന്നുകള്‍ ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും. ആശുപത്രിയില്‍ പരിശോധിക്കുമ്പോള്‍ ബിപി കൂടുമ്പോള്‍ പരിഭ്രാന്തരാകാതെ, അത് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ ആണോ എന്ന് കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തുകയാണ് വേണ്ടത്. കൃത്യമായ ജീവിതശൈലിയും വ്യായാമവും വഴി ഈ അവസ്ഥയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments