*വെള്ളാപ്പള്ളിക്ക് ഷോക്കടിപ്പിച്ചാലും മാറാത്ത വര്‍ഗ്ഗീയ ഭ്രാന്ത് ; ജിന്റോ ജോണ്‍*
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ആക്ഷേപിച്ച എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമായ ഡോ: ജിന്റോ ജോണ്‍. ഊളംപാറയിലും കുതിരവട്ടത്തും കുസുമഗിരിയിലും കൊണ്ടുപോയി ഷോക്കടിപ്പിച്ചാലും ഹെവി ഡോസ് മരുന്നു കൊടുത്താലും വട്ട് മാറാൻ ഇടയില്ലാത്ത വർഗ്ഗീയ ഭ്രാന്തനായ വെള്ളാപ്പള്ളിയെ ചങ്ങലയഴിച്ച് വിട്ടിരിക്കുന്ന പിണറായി സർക്കാരാണ് ഈവക സാംസ്കാരിക മാലിന്യകൂമ്പാരത്തിന്റെ ഉത്തരവാദിയെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ മുതലിനെ എത്രയും വേഗം ക്വാറന്റൈൻ ചെയ്യണം. കേരളത്തിലെ നായാടി മുതല്‍ നസ്രാണി വരെയുള്ള മുഴുവനാളുകളും ഒന്നിച്ചു നിന്ന് ആ ചങ്ങല കുരുക്കണമെന്നും ജിന്റോ പറഞ്ഞു. ഗുരുദേവ ദർശനങ്ങളുടെ തെളിച്ചത്തില്‍ ജീവിക്കുന്ന യഥാർത്ഥ ശ്രീനാരായണീയർ ഒരു കണ്ണാടി കൊണ്ടുപോയി ഈ വർഗ്ഗീയവാദിയുടെ മുന്നില്‍ വെച്ചു കൊടുത്താല്‍ കാലിക നവോത്ഥാനവുമാകുമെന്നും ജിന്റോ ജോണ്‍ പറഞ്ഞു. വി.ഡി സതീശൻ ഈഴവ വിരോധിയാണെന്നും അയാള്‍ക്ക് വട്ടാണ്, ഊളമ്പാറയില്‍ ചികിത്സക്ക് അയക്കണമെന്നുമാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലിം ലീഗിന്റെ നാവാണ് വി.ഡി സതീൻ. ലീഗിന്റെ വാക്കുകളാണ് സതീശനിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് സതീശൻ സ്വീകരിക്കുന്നത്. വർഗ്ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലില്‍ നില്‍ക്കുന്ന സതീശൻ രാഷ്ട്രീയമര്യാദ കാണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിലടിപ്പിച്ചത് യുഡിഎഫ് ആണെന്നും എന്നാല്‍ ഇനി എൻഎസ്എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറിച്ച് എൻഎസ്എസുമായി സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments