താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം ക്ഷണപത്രിക പ്രകാശനം നടന്നു.
പുല്ലൂർ : താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കൽ ശ്രീ വയനാട്ടു കുലവൻ ദേവസ്ഥാനത് മാർച്ച് 10,11,12തീയതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ആഘോഷക്കമ്മിറ്റി പുറത്തിറക്കിയ ക്ഷണപത്രികയുടെ പ്രകാശനം ദേവസ്ഥാന തിരുമുറ്റത്ത് ആചാര സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തിൽ ഉത്സവാന്തരീക്ഷത്തിൽ നടന്നു. കാസർഗോഡ് ഡി.വൈ.എസ്.പി സി. കെ. സുനിൽകുമാർ ക്ഷണ പത്രികയുടെ പ്രകാശനം നിർവഹിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാ സ്പർദ്ധകളും മാറ്റിവെച്ചുകൊണ്ട് ജനങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ളതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഘോഷക്കമ്മിറ്റി ചെയർമാൻ സി. രാജൻ പെരിയ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കാൽ നാരായണൻ, ആഘോഷക്കമ്മിറ്റി ജനറൽ കൺവിനർ കെ. കുമാരൻ വായ്യോത്ത്, അടോട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാന പ്രസിഡന്റ് ഹരിഹരൻ വെള്ളിക്കോത്ത്, ഇടച്ചിയിൽ വരപ്പുറം തറവാട് പ്രസിഡന്റ് പി. പരമേശ്വരൻ നായർ, എം വി നാരായൺ പുല്ലൂർ, മാതൃസമിതിപ്രസിഡന്റ് ജാനകിയമ്മ മധുരംമ്പാടി, വി. ഉണ്ണികൃഷ്ണൻ നായർ ഇടച്ചി തുടങ്ങിയവർ സംസാരിച്ചു.പബ്ലിസിറ്റി ചെയർമാൻ സന്തോഷ് കുമാർ മധുരമ്പാടിസ്വാഗതവും കൺവീനർ വേണുഗോപാലൻ വിഷ്ണുമംഗലം നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments