Breaking News

ഫിസിയോ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടറെന്ന് ഉപയോഗിക്കാം'; ഐഎംഎയുടെ ഹരജി തള്ളി ഹൈക്കോടതി.

കൊച്ചി: ഫിസിയോ, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് പേരിനോടൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി ഡോക്ടർ പദവി നീക്കിവെച്ചിട്ടില്ല. ഫിസിയോ തെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫിസിയോ തെറാപ്പിസ്റ്റുകൾ 'ഡോക്ടര്‍’ എന്ന് ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ആക്ട് 1916-ലെ വ്യവസ്ഥകൾക്ക് എതിരാണെന്ന് കാണിച്ചായിരുന്നു ഐഎംഎയുടെ ഹരജി. ഇത് തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ഇതോടെ മെഡിക്കല്‍ പ്രാക്ടീസിങ് രംഗത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്കാണ് അന്ത്യമായത്. 'ഫിസിയോ, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകൾ വെറും സഹായികളല്ല, അവർക്ക് രോഗം നിർണ്ണയിക്കാനും ചികിത്സാ സഹായത്തിനും അധികാരമുള്ളവരാണ്. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി ഡോക്ടർ പദവി നിയമപരമായി നീക്കിവെച്ചിട്ടില്ല'. ഹൈക്കോടതി വ്യക്തമാക്കി.


ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കാമെന്ന കേരളാ ഹൈക്കോടതിയുടെ വിധിയെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് സംഘടന ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഐഎപി സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. ശ്രീജിത്ത് എം നമ്പൂതിരി പറഞ്ഞു. നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടർ ഉപയോഗിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് സ്വാഗതം ചെയ്തത്.

ഫിസിയോതെറാപ്പിസ്റ്റുകൾ സ്വതന്ത്രമായി ചികിത്സിക്കുന്നതും പേരിനൊപ്പം ഡോക്ടർ പ്രിഫിക്സ് ഉപയോഗിക്കുന്നതും വിലക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. ജി. അരുൺ ഇത് വ്യക്തമാക്കിയത്.

NCAHP ആക്ട് നിർവചന പ്രകാരം, “ഹെൽത്ത് കെയർ പ്രൊഫഷണൽ” വിഭാഗത്തിൽ വരുന്ന ഫിസിയോതെറാപ്പിസ്റ്റുകൾക്ക് രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളിൽ സ്വതന്ത്രമായി സേവനം നൽകാൻ അർഹതയുള്ളതിനാൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ തൊഴിൽപരിധി “മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായക വിഭാഗം” എന്ന നിലയിലേക്ക് മാത്രം ചുരുക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു.

മെഡിക്കൽ പ്രൊഫഷണലുകൾക്ക് ‘ഡോക്ടർ’ എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്നതിന് NMC നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ യാതൊരു വ്യവസ്ഥയും ഇല്ലാത്തതിനാൽ, NCAHP വ്യവസ്ഥകൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്നത് തടയാൻ ഹർജിക്കാർക്ക് നിയമപരമായി കഴിയില്ലെന്നും അദ്ദേഹം വിധിന്യായത്തിൽ വ്യക്തമാക്കി.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സിനെ പ്രതിനിധീകരിച്ച് അഡ്വ. എസ്. ശ്രീകുമാർ, അഡ്വ. ശ്രീജിത്ത് വിജയൻ പിള്ള എന്നിവരും NCAHP-ക്കു വേണ്ടി അഡ്വ. മഹാദേവ് എം. ജെ. യും കോടതിയിൽ ഹാജരായി. ഫിസിയോതെറാപ്പി തൊഴിൽ രംഗത്തിന് സ്വതന്ത്രതയും നിയമപരമായ അംഗീകാരവും ഉറപ്പിക്കുന്ന ഈ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments