Breaking News

കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും,വൈസ് പ്രസിഡണ്ടും മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി,കുമ്പളയിൽ അടിയന്തിരമായി നടപ്പിലാക്കേണ്ട വികസന പദ്ധതികളുടെ രൂപരേഖ സമർപ്പിച്ചു.


മൊഗ്രാൽ : കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വിപി അബ്ദുൽഖാദർ ഹാജിക്കും,വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാറിനും മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി. ചടങ്ങിൽ വെച്ച് കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിൽ അടിയന്തരമായി നടപ്പിലേക്കേണ്ട വികസന പദ്ധതികളുടെ രൂപരേഖ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ,ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസിഡണ്ടിനും,വൈസ് പ്രസിഡണ്ടിനും സമർപ്പിച്ചു.

 ചടങ്ങിൽ എ എം സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, മൊഗ്രാൽ വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് കെഎം അബ്ദുല്ല കുഞ്ഞി സ്പിക്,ഡോ:ജിതിൻ മോഹൻ,നാസിർ മൊഗ്രാൽ,നാസർ ബായാർ,സീനിയർ അംഗങ്ങളായ എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല,ഹമീദ് പെർവാഡ്,ഇമ്രാൻ, ഹമീദ് കാവിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

ദേശീയവേദി ഭാരവാഹികളായ കെ പി മുഹമ്മദ് സ്മാർട്ട്,എം വിജയകുമാർ,മുഹമ്മദ് അഷ്റഫ് സാഹിബ്,ഗൾഫ് കമ്മിറ്റി അംഗങ്ങളായ ലുക്മാൻ അഹമ്മദ് എസ്,പി വി അൻവർ,എ എച്ച് ഇബ്രാഹിം,ദേശീയവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ എംജി അബ്ദുൽ റഹ്മാൻ, മുഹമ്മദ് അബ്ക്കോ,എം എ മൂസ,കാദർ മൊഗ്രാൽ,എച്ച് എം കരീം,അബ്ദുള്ള കുഞ്ഞിനട്പ്പളം,എം എസ് മുഹമ്മദ് കുഞ്ഞി,ടി എ ജലാൽ, വിശ്വനാഥൻ,മിശാൽ റഹ്മാൻ,ഉമൈർ അഹമ്മദ് എസ്,കെ പി അഷ്റഫ്,അർഷാദ് ഹുബ്ലി എന്നിവർ സംബന്ധിച്ചു.ജോ: സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിക്കും,വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാറിനും മൊഗ്രാൽ ദേശീയവേദി നൽകിയ സ്വീകരണം.

ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്തിൽ അടിയന്തരമായി നടപ്പിലാക്കേണ്ട വികസന പദ്ധതികളുടെ രൂപരേഖ ദേശീയ വേദി പ്രസിഡണ്ട് കെഎംസിടിക്ക് റഹ്മാൻ ജനറൽ സെക്രട്ടറി ടി എം മുഹമ്മദ് എന്നിവർ പഞ്ചായത്ത് പ്രസിഡണ്ടിനും,വൈസ് പ്രസിഡണ്ടിനും സമർപ്പിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments