Breaking News

ലുംസ് ബേക്കറി ആൻഡ് കൂൾബാറിൽ തീ പിടുത്തം.

കാസർഗോഡ് .: കാസർഗോഡ് ടൗണിൽ പഴയ ബസ്സ്റ്റാൻഡിലുള്ള രാംദേവ് കോംപ്ലക്സ്ന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ലുംസ് ബേക്കറി ആൻഡ് കൂൾബാറിൽ തീ പിടുത്തം. രാത്രി 11 മണിയോടെ ഒന്നാം നിലയിൽ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ടവർ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ആർ. വിനോദ് കുമാറിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എം സതീശന്റെയും നേതൃത്വത്തിൽ 2 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 30 ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോംപ്ലക്സ്കിൽ അഗ്നി രക്ഷസേനയുടെ സമയോചിതവും സഹസികവുമായ ഇടപെടലാണ് തളിപ്പറമ്പ് തീ പിടുത്തതിന് സമാനമായ വൻദുരന്തം ഉണ്ടാവുന്നത് തടഞ്ഞത്.ശക്തമായ പുകയിൽ stair case പോലും കാണാൻ സാധിക്കാത്ത സാഹചര്യത്തിൽ BA സെറ്റ് ധരിച്ചാണ് അഗ്നിരക്ഷ സേന ഉള്ളിൽ പ്രവേശിച്ചത്. ജീവനക്കാർ 10 മണിയോടെ കട പൂട്ടിപോയതിനാൽ ഒന്നാം നിലയിലെ കടയുടെ പിൻഭാഗത്തെ സലൂൺ ബ്യൂട്ടി പാർലറിൽ നിന്ന് ബേക്കറിയിലേക്കുള്ള ഷട്ടറിന്റെ പൂട്ട് പൊട്ടിച്ചാണ് സേന ഉള്ളിൽ കടന്നു തീ അണച്ചത്. മീറ്റർ ബോക്സ്‌ ഫ്രീസറുകൾ അടുക്കളയിലെ മറ്റുപകരണങ്ങൾ എന്നിവ കത്തി നശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല. ആരിക്കാടി സ്വദേശി മുഹമ്മദ്‌ കുഞ്ഞി യുടേതാണ് സ്ഥാപനം.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ മുഹമ്മദ്‌ സിറാജ്ജുദ്ദീൻ, പി എം നൗഫൽ, എസ് സന്തു, എസ് എം അശ്വിൻ, എം രമേശ, ജെ അനന്തു, ഹോം ഗാർഡ് മാരായ വിജിത്, പ്രസാദ് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments