Breaking News

*സമഗ്ര അന്വേഷണം വേണം –* നവജനശക്തി കോൺഗ്രസ്

കൊച്ചി: കളമശ്ശേരി കിൻഫ്ര വ്യവസായ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉണ്ടായ പൊട്ടിത്തെറി ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് നവജനശക്തി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു. തൊഴിലാളികളുടെ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
സംഭവത്തിൽ പരിക്കേറ്റ തൊഴിലാളികൾക്ക് അടിയന്തര ചികിത്സയും മതിയായ നഷ്ടപരിഹാരവും നൽകണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും നവജനശക്തി കോൺഗ്രസ് ഏറണാകുളം ജില്ല കമ്മിറ്റി
ആവിശ്യപ്പെട്ടു.
കിൻഫ്ര പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള വ്യവസായ മേഖലകളിൽ പോലും ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത് ഭരണകൂടത്തിന്റെ പരാജയമാണ്. ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി വേണമെന്നും
സുരക്ഷാ പരിശോധനകൾ പേരിനായി മാത്രം നടത്തുന്നതിന്റെ ഫലമാണ് ഇത്തരം അപകടങ്ങൾ. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും
ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ കിൻഫ്രയിലെ എല്ലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തണം.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും നവജനശക്തി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല ജില്ല പ്രസിഡന്റ് എൻ.എ. സബീർ ചക്കരപറമ്പ് , വൈസ് പ്രസിഡന്റ് ഷെജിപീടിയേക്കൽ, ജനറൽ സെക്രട്ടറി ഷമീർ അയ്യപ്പൻ കാവ്, രഘുനാഥ് ഞാറക്കൽ, സിന്ദു കരിവേലിപ്പടി, അനീഷ് മട്ടാഞ്ചേരി, ബാബു അമരാവതി തുടങ്ങി നേതാക്കൾ യോഗത്തിൽ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments