Breaking News

എസ് ഐ ആർ ൽ പേര് ചേർക്കാൻ സൗകര്യമൊരുക്കി മുസ്ലിം ലീഗ് ഓഫീസ് .

തലക്കടത്തൂർ : ഓവുങ്ങലിലെ മുസ്ലിം ലീഗ് - കെ എം സി സി  ആസ്ഥാന മന്ദിരമായ പി പി മമ്മി ഹാജി - പി പി ഖാദർ ബാവ സ്മാരക സൗധത്തിൽ എസ് ഐ ആർ ലിസ്റ്റിൽ പേര് ചേർക്കാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കിയത് പ്രദേശവാസികൾക്ക് ആശ്വാസമായി. ഓവുങ്ങൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി  അവധി ദിവസമായ ഞായറാഴ്ച ഒരുക്കിയ  ഈ സേവനം  വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമായി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത് . ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യൂസഫ് കല്ലേരി , ടി റഷീബ റഹീം , ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി എം എ റഫീഖ് , വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി പി. ആഷിഖ് , ചെറിയമുണ്ടം പഞ്ചായത്ത് എം എസ് എഫ് ഭാരവാഹി സി.പി അൻസിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹക്കീം ബംഗ്ലാവ് കുന്ന്  , ആസിഫ് മഹബൂബ് , മുഹമ്മദ് ഷാൻ എന്നിവരാണ് എസ് ഐ ആർ  ക്യാമ്പിന് സാങ്കേതിക സഹായികളായി  ഉണ്ടായിരുന്നത്. മാസങ്ങൾക്ക് മുമ്പ് എസ് ഐ ആർ വിഷയത്തിൽ ആദ്യമായി  ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിച്ചതും ഫോറം പൂരിപ്പിക്കാൻ ഹെൽപ്പ് ഡെസ്ക് ഒരുക്കിയതും ഓവുങ്ങൽ മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയായിരുന്നു. ഫോട്ടോ അടിക്കുറിപ്പ്: ഓവുങ്ങൽ മുസ്ലിം ലീഗിൽ സംഘടിപ്പിച്ച എസ് ഐ ആർ പേര് ചേർക്കൽ ക്യാമ്പ്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments