Breaking News

*ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാത്തതില്‍ നിയമപോരാട്ടം; ഒടുവില്‍ സൗജന്യമായി ഡിസ്പ്ലേ മാറ്റി നല്‍കി സാംസങ് ,സംഭവം തിരൂരിൽ ..*

സോഫ്റ്റ്‌വെയർ അപ്ഡേഷൻ മൂലം തകരാറിലായ ഫോണ്‍ ഡിസ്പ്ലേ സൗജന്യമായി മാറ്റി നല്‍കാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ നിയമ പോരാട്ടത്തിലൂടെ സൗജന്യമായി ഡിസ്പ്ലേ മാറ്റി യുവാവ്. 

കൊല്ലം പത്തനാപുരം സ്വദേശിയും മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മഹാദേവാണ് മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനോടുവില്‍ ഫോണിന്‍റെ ഡിസ്പ്ലേ സൗജന്യമായി തന്നെ മാറ്റിയത്. വാറണ്ടി കഴിഞ്ഞ ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നല്‍കാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ അംഗീകൃത സർവീസ് സെന്‍ററില്‍ നിന്ന് ലഭിച്ച മറുപടി. 

തന്‍റേല്ലാത്ത കാരണത്താല്‍ ഫോണില്‍ വന്ന തകരാർ പരിഹരിച്ച്‌ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി അധികൃതർ അതിന് തയ്യാറായില്ല. 

മഹാദേവ് പറയുന്നതിങ്ങനെ👇🏼

എന്‍റെ ഫോണിന് വാറണ്ടി കഴിഞ്ഞു മറ്റൊന്ന് രണ്ടും മോഡലുകള്‍ക്ക് മാത്രം ഇത് ഇങ്ങനെ മാറി കൊടുക്കാൻ പറ്റൂ എന്നു പറഞ്ഞ് അവരെന്തിന് അവോയ്ഡ് ചെയ്തു വിട്ടു. ശരിക്കും പറഞ്ഞാല്‍ എന്‍റെ കൈയില്‍ നിന്നും പറ്റിയ ഒരു തെറ്റല്ല. ഫിസിക്കല്‍ ഡാമേജ് ഒന്നും സംഭവിച്ചതല്ല. അപ്പോള്‍ ഞാൻ ആലോചിച്ചു. ഞാൻ കാശുകൊടുത്ത് വാങ്ങിയ സാധനം പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ വര വന്നു കഴിഞ്ഞാല്‍ സ്വാഭാവികമായിട്ടും അതിന് വേറെ എന്തെങ്കിലും രീതിയില്‍ പോയിക്കഴിഞ്ഞാല്‍ എനിക്ക് പോസിറ്റീവ് ആയി ഒരു സൊലൂഷൻ കണ്ടെത്താൻ കഴിയുമെന്ന് കരുതി. 

നിയമപരമായ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോഴാണ് സോഷ്യല്‍ മീഡിയ വഴി മാവേലിക്കര കോടതിയിലെ അഭിഭാഷകനായ അജ്മല്‍ മുഹമ്മദിനെ പരിചയപ്പെടുന്നതും. തുടർന്ന് നിയമപരമായി മുന്നോട്ട് പോയതും. 

നമ്മള്‍ ഏതൊരു ഓതറൈസ്ഡ് സർവീസ് സെന്‍ററിലാണോ ഫോണ്‍ കൊണ്ട് അറിയാൻ ശ്രമിച്ചത് അവരുടെ ഒരു അഡ്രസ്സിലും അതുപോലെ സാംസങ്ങിന്‍റെ ഹെഡ് ഓഫീസിലേക്ക് ലീഗല്‍ നോട്ടീസ് അയച്ചു കഴിഞ്ഞാല്‍ തന്നെ ഏകദേശം തീരുമാനത്തിലെത്താം. 
ലീഗല്‍ നോട്ടീസ് അയച്ചു ഏകദേശം ഒരു മാസത്തിന് ശേഷം ഹെഡ് ഓഫീസില്‍ നിന്ന് ആളുകള്‍ ബന്ധപ്പെട്ട് ഫ്രീയായിട്ട് മാറിത്തരാമെന്ന് പറഞ്ഞു. ഇനി വാറണ്ടി കഴിഞ്ഞാല്‍ പോലും നമ്മുടെ കൈയില്‍ നിന്ന് പറ്റാത്ത നമ്മുടെ കൈയില്‍ മറ്റു സംഭവിച്ചിട്ടില്ലെങ്കില്‍ ഉറപ്പായും നമുക്കത് ഫ്രീ ആയിട്ട് തന്നെ മാറിക്കിട്ടും. രണ്ടുവർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് മഹാദേവ് വിജയം നേടിയത്.

മൊബൈല്‍ കമ്പനിയിലേക്കും ഫോണ്‍ നല്‍കിയ സർവീസ് സെന്‍ററിലേക്കുമുള്ള വക്കീല്‍ നോട്ടീസ് അയക്കാനുള്ള പണം മാത്രമാണ് ചെലവായത്. ''വാറണ്ടി കഴിഞ്ഞു ഈ ഫോണ്‍ മാറി തരാൻ പറ്റില്ല എന്ന് പറഞ്ഞ അതേ സ്ഥാപനം അതേ ഓതറൈസ്ഡ് സർവീസ് സെന്‍ററില്‍ തന്നെയാണ് ലീഗലായി പോയി ഞാൻ ഫൈറ്റ് ചെയ്ത് നേടിയെടുത്തപ്പോള്‍ അവർ പോസിറ്റീവായി മാറി തന്നത്.. അല്ലാതെ പക്ഷം ഞാൻ ഇത് കാശ് കൊടുത്ത് മാറേണ്ടി വന്നേനെ'' മഹാദേവ് പറയുന്നു.

ഉപഭോക്താവിന്‍റേതല്ലാത്ത കാരണത്താല്‍സമാന രീതിയില്‍ തകരാറിലാകുന്ന ഏത് കമ്പനിയുടെ ഫോണും സൗജന്യമായി തന്നെ പരിഹരിച്ചു തരാൻ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments