*സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം*
സംസ്ഥാന ഭിന്നശേഷി അവാർഡിൽ അവാർഡിൽ തിളങ്ങി മലപ്പുറം. സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ ഭിന്നശേഷി മേഖലയിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറു സംസ്ഥാന അവാർഡുകൾ തലസ്ഥാനത്ത് വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ മലപ്പുറം ഏറ്റുവാങ്ങി.
സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ അഡ്മിനിസ്ട്രേഷൻ അവാർഡ് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ അബ്ദുൽ അസീസ്, എസ്.ഐ.ഡി കോഡിനേറ്റർ ജിൻഷ, കെ സി അബൂബക്കർ എന്നിവർ സംസ്ഥാന ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അഥീലാ അബ്ദുള്ള, സാമൂഹ്യനീതി ഡയറക്ടർ മിഥുൻ പ്രേംരാജ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
സംസ്ഥാനത്തെ പ്രൈവറ്റ് മേഖലയിലെ മികച്ച ഉദ്യോഗസ്ഥൻക്കുള്ള അവാർഡ് എബിലിറ്റി ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരായ ഫൗസിയ, അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി.
സംസ്ഥാന ജീവനക്കാരിൽ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള ഭിന്നശേഷി അവാർഡ് വേങ്ങര സ്കൂളിലെ ലാബ് അസിസ്റ്റൻറ് റിയാസുദ്ദീന് ലഭിച്ചു. ഭിന്നശേഷി മേഖലയിലെ സാഹിത്യ പുരസ്കാരത്തിന് ഷബ്നാ പൊന്നാട് അവാർഡ് ഏറ്റുവാങ്ങി. ഭിന്നശേഷി മേഖലയിലുള്ള ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള അവാർഡ് എബിലിറ്റി ഫൗണ്ടേഷന് ലഭിച്ചു.
ഭിന്നശേഷിക്കാർക്കുള്ള ആംഗ്യ ഭാഷയിലെ പ്രത്യേക പി.എസ്.സി കോച്ചിങ്, കളക്ടറേറ്റ് കോൺഫറൻസ് ഹാളിനടുത്തും മലപ്പുറം ജില്ല ആർ.ടി.ഒ ഓഫീസിലുമായി ഭിന്നശേഷിക്കാർ നടത്തുന്ന പ്രത്യേക ടീവെന്റിങ് ആക്സസ് കഫെകൾ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലീഗൽ ഗാർഡിയൻഷിപ്പ് നൽകിയ ജില്ല, സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികൾ ഭിന്നശേഷിക്കാർക്കായി ഏറ്റവും കൂടുതൽ നൽകിയ ജില്ല, ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സഹായിക്കാനായി കെയർ വോളണ്ടിയർമാർ, സിവിൽ സ്റ്റേഷനിലെ ബാരിയർ ഫ്രീ ഓഫീസുകൾ, 74ൽ പരം ബഡ്സ് സ്കൂളുകളും ബഡ്സ് റിഹാബിലിറ്റേഷൻ സെൻററുകളും, ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സഹജീവനം പൈലറ്റ് പ്രോജക്ട്, വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് അതിജീവനം മൊബിലിറ്റി മിഷൻ പ്രവർത്തനങ്ങൾ, ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി ആംഗ്യഭാഷ ട്രെയിനിങ്,
ഭിന്നശേഷിക്കാർക്കായി സർക്കാർ ഓഫീസുകളിൽ പരാതി പരിഹാര ഓഫീസർമാർ
തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മലപ്പുറം ജില്ല അഡ്മിനിസ്ട്രേഷന് സംസ്ഥാന അവാർഡ് നൽകിയത്. ഇത് ആദ്യമായാണ് ജില്ലയ്ക്ക് ഭിന്നശേഷി മേഖലയിലുള്ള അവാർഡ് ലഭിക്കുന്നത്.
ഫോട്ടോ : മലപ്പുറത്തുനിന്നും അവാർഡ് നേടിയവർ മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദിനോടൊപ്പം
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments