പഴമ യുടെ പ്രൗഡിയിൽ മാമാങ്ക കൂറ നാട്ടി. .
മൂപ്പത്തിരണ്ടാം മാമാങ്ക ഉത്സവത്തി ന് തുടക്കമായി. കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുണർത്തി വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടൽ നടത്തിയത്.
ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾഅധ്യക്ഷതവഹിച്ചു.. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായിമാമാങ്കോമഹോത്സം സംഘടിപ്പിച്ച് വരുന്നു. ചരിത്ര രേഖകൾ പ്രകാരം മാമാങ്ക ഉത്സവത്തിന് തിരുന്നാ വായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർപരിസരത്ത് നിന്നും ആരംഭിച്ച കൂറ എഴുന്നളളത്തിന് ആയുധമേന്തിയ കളരി അഭ്യാസികൾ , എൻ ,സി, സി. കേടറ്റുകൾ,എൻ എസ്.എസ്ടെക്ക്നിക്കൽ സെൽ വാളണ്ടിയർമാരും, മുത്തു കുടയും ചെണ്ടമേളയും നാട്ടുകാരുംചേർന്നാണ് നഗര പ്രദക്ഷിണം നടത്തിയ ശേഷം മാമാങ്ക നഗരിയിൽ എത്തിച്ചത്. സ്വാഗത സംഘം ചെയർമാൻ ഉള്ളാട്ടിൽ രവിന്ദ്രൻ , കൺവീനർ എം കെ സതീഷ് ബാബു, അയ്യപ്പൻ കുറുംമ്പത്തൂർ, ലത്തീഫ് കുറ്റിപ്പുറം അംമ്പുജൻതവനൂർ, എം എസ് ഉണ്ണികൃഷ്ണൻ ,കെ വി മൊയ്തീൻ കുട്ടി, സുരേഷ് ബാബു ,ഇ പി ഫാസിൽ കോഴിപുറം ബാവ തുടങ്ങിയവർ നേതൃത്വം നൽകി. ഡോ: കെ പി സതീഷൻ മാമാങ്ക സ്മൃതി പ്രഭാഷണം നടത്തി തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമ്പറ്റ ദേവയാനി.മുഹമ്മദ് സിയാദ്, പുവ്വത്തിങ്കൽ റഷീദ്, ഇ ആർ അൻവർ സുലൈമാൻ , സതിഷൻ കളിച്ചാത്ത് , എടപ്പാൾ ഹനീഫ ഗുരുക്കൾ, കാടാമ്പുഴ മൂസ്സ ഗുരുക്കൾ .കെ. കെ റസാക്ക് ഹാജി ,ചിറക്കൽ ഉമ്മർ തുടങ്ങിയർ സംസാരിച്ചു. ഫ്രെബവരി മൂന്നിന്ന് മാമാങ്ക മഹോത്സവം സമാപിക്കും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments