Breaking News

* വമ്പന്‍ ലോഞ്ചിങിനൊരുങ്ങി ബിഗ് ടിവി;**പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ കൂടുമാറുന്നു;**മീഡിയാ വൺ ചാനലിലെ മുൻനിര അവതാരകനായ അജിംസും ബിഗ് ടിവിയുടെ ഭാഗമായേക്കും എന്ന് സൂചന.* *ആരാണ് പുതിയ മലയാളം ചാനലിന് പിന്നില്‍..?*

മലയാളം വാർത്താ ചാനലുകളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു ചാനൽ കൂടി വരാനൊരുങ്ങുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകൻ അനിൽ അരിയൂരിന്റെ നേതൃത്വത്തിലുള്ള ബിഗ് ടിവിയാണ് വമ്പൻ ലോഞ്ചിന് ഒരുങ്ങുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് ടിവി പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന.

കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് തന്ത്രപരമായ നീക്കങ്ങളിലൂടെയും വിപ്ലവകരമായ മാറ്റങ്ങളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് അനിൽ അയിരൂർ. 
പൂട്ടലിൻ്റെ വക്കിലെത്തിയ ചാനലുകളെപ്പോലും റേറ്റിങ്ങിൽ മുൻനിരയിലെത്തിച്ച അദ്ദേഹത്തിന്റെ മാന്ത്രികസ്പർശം ഇപ്പോൾ 'ബിഗ് ടിവി (Big TV) മലയാളം' എന്ന പുതിയ സംരംഭത്തിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ നിന്നും ഒന്നാംനിര മാധ്യമപ്രവർത്തകർ ബിഗ് ടിവിയിലേക്ക് കൂട്ടത്തോടെ ചേക്കേറുന്നത് മാധ്യമലോകത്ത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
പ്രമുഖ മാധ്യമപ്രവർത്തകയായ സുജയ പാർവ്വതി റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജി വെച്ച് ബിഗ് ടിവിക്കൊപ്പം ചേരുകയാണ്. റിപ്പോർട്ടർ ടിവിയുടെ കോർഡിനേറ്റിംഗ് എഡിറ്റർ പദവിയിലായിരുന്ന സുജയ പാർവ്വതി ബിഗ് ടിവിയുടെ കീ പോസ്റ്റിൽ ഉണ്ടാവും എന്നാ റിയുന്നത്. സുജയ പാർവതിയെ കൂടാതെ മലപ്പുറം റിപോർട്ടർ അഷ്കർ അലി കരിമ്പ, കോഴിക്കോട് ബ്യൂറോയിലെ റിപോർട്ടർമാരായ ദീപക് മലയമ്മ, സാനിയോ മനോമി, കൊച്ചി ബ്യൂറോയിലെ റിപോർട്ടർ അലി അക്ബർ, കൊല്ലം ബ്യൂറോയിലെ റിപോർട്ടർ ദിലീപ് ദേവസ്യ, ന്യൂസ് ഡസ്‌കിൽ നിന്ന് ആര്യാ സുരേന്ദ്രൻ എന്നിവരാണ് രാജി വെച്ചത്.

മീഡിയാ വൺ ചാനലിലെ മുൻനിര അവതാരകനായ അജിംസും ബിഗ് ടിവിയുടെ ഭാഗമായേക്കും എന്നാണ് സൂചന. ചാനൽ ചർച്ചകളിലൂടെയും ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിലൂടെയും പ്രേക്ഷകർക്ക് അജിംസ് ചിരപരിചിതനാണ്. ന്യൂസ് മലയാളം 24-ൽ നിന്ന് ലക്ഷ്മി പദ്‌മ, ന്യൂസ് 18 കേരളത്തിൽ നിന്ന് അപർണ കുറുപ്പ്, റിപ്പോർട്ടർ ടിവിയിൽ നിന്ന് ദീപക് മലയമ്മ, ആര്യ സുരേന്ദ്രൻ, അപർണ കാർത്തിക എന്നിവരും ബിഗ് ടിവിയിലേക്ക് പോകുന്നരുടെ കൂട്ടത്തിലുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച് ലക്ഷ്‌മി പദ്‌മ ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയവയിലും ഒടുവിലും മീഡിയ വണ്ണിലും പ്രവർത്തിച്ച വേണു ബാലകൃഷ്നും ബിഗ് ടിവിയുടെ ഭാഗമാവും. ട്വൻ്റി ഫോറിലെ പ്രമുഖ അവതാരകൻ ഹാഷ്‌മി താജ് ഇബ്രാഹിം ഉൾപ്പെടെയുള്ളവരും ബിഗ് ടിവിയുടെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചാനലുകളെ ഉയിർത്തെഴുന്നേൽപ്പിച്ച അമരക്കാരൻ

ഏഷ്യാനെറ്റിൽ കരിയർ ആരംഭിച്ച് മലയാളത്തിലെ മുൻനിര ചാനലുകളുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് അനിൽ അയിരൂർ. അദ്ദേഹത്തിൻ്റെ മുൻകാല പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്:

ഫ്ലവേഴ്സ് & 24 ന്യൂസ്: ട്വൻ്റി ഫോർ ന്യൂസ്

ലോഞ്ച് ചെയ്യുന്നതിലും ഫ്‌ലവേഴ്സ് ടിവിയെ വിനോദരംഗത്ത് മുൻനിരയിലെത്തിക്കുന്നതിലും ഗ്രൂപ്പ് സി.ഒ.ഒ (COO) എന്ന നിലയിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

റിപ്പോർട്ടർ ടിവി: പുതിയ മാനേജ്മെന്റിന് കീഴിൽ റിപ്പോർട്ടർ ടിവി റീലോഞ്ച് ചെയ്തപ്പോൾ അതിൻ്റെ പ്രസിഡന്റായി എത്തിയത് അനിലായിരുന്നു. വെറും ഒരുവർഷം കൊണ്ട് റിപ്പോർട്ടർ ടിവിയെ റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

സീ കേരളം: റിപ്പോർട്ടർ വിട്ടതിനുശേഷം 'സീ കേരളം' ചാനലിൻ്റെ ചീഫ് ചാനൽ ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എന്താണ് ബിഗ് ടിവി മലയാളം?

ഹൈദരാബാദ് ആസ്ഥാനമായുള്ള ബിഗ് ടെലിവിഷൻ നെറ്റ്വർക്കിൻ്റെ മലയാളം വാർത്താ ചാനലാണ് വരാനിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയായ AR (Augmented Reality), VR (Virtual Reality) എന്നിവയുടെ സഹായത്തോടെ വാർത്താ അവതരണത്തിൽ പുത്തൻ ശൈലി കൊണ്ടുവരാനാണ് ചാനൽ ലക്ഷ്യമിടുന്നത്.

നിലവിൽ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി തെലുങ്കിലാണ് ബിഗ് ടിവി സജീവമായിട്ടുളളത്. തമിഴിലും ബിഗ് ടിവി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. വാർത്താ അവതരണത്തിൽ പുത്തൻ ശൈലിയും ആധുനിക സാങ്കേതികവിദ്യയും ഉറപ്പുനൽകും എന്നവകാശപ്പെടുന്ന ബിഗ് ടിവി, തെലങ്കാനയിലെ പ്രമുഖ കോൺഗ്രസ് നേതാവും

മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെസഹോദരന്മാർ വഴിയാണ് കേരളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത് എന്നാണ് ലഭ്യമായ വിവരം.

റിപോർട്ടർ ടിവി ഇടതുപക്ഷ അനുകൂല നിലപാടെടുക്കുന്നു എന്ന ആരോപണങ്ങൾക്കിടയിലാണ് കോൺഗ്രസുമായി അടുത്ത ബന്ധമുള്ള റെഡ്ഡിമാർ മുൻകൈയെടുത്ത് കേരളത്തിൽ പുതിയ ചാനൽ വരുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് നാമാവശേഷമായിക്കൊണ്ടിരിക്കേ ഭരണം പിടിക്കാൻ മികച്ചൊരു ചാനൽ പിന്തുണ പാർട്ടിക്ക് ആവശ്യമാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ ആശീർവാദത്തോട് കൂടിയാണ് പുതിയ ചാനൽ വരുന്നതെന്ന അണിയറ സംസാരവുമുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments