Breaking News

പതിനഞ്ചാമത് 'മണ്ടായപ്പുറത്ത് മൂപ്പൻ' ജനറൽ ബോഡി യോഗവും കുടുംബസംഗമവും

തിരൂർ : പതിനഞ്ചാമത് 'മണ്ടായപ്പുറത്ത് മൂപ്പൻ'  ജനറൽ ബോഡി യോഗവും കുടുംബസംഗമവും തിരൂർ ബിയാൻകോ കാസ്സിൽ കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികളോടെ സമാപിച്ചു.  പ്രാർത്ഥനയോടെ രാവിലെ 10.30 ന് പരിപാടികൾക്ക് തുടക്കമായി. 

     മരണപ്പെട്ടവർക്കും അസുഖബാധിതർക്കും വേണ്ടിയുള്ള മൗനപ്രാർത്ഥനക്ക് ശേഷം എഞ്ചിനീയർ. അഹമ്മദ് മൂപ്പൻ  സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. അബ്ദുൽ റഫീഖ് മൂപ്പൻ അധ്യക്ഷം വഹിച്ച യോഗം അസോസിയേഷൻ സ്ഥാപക സെക്രട്ടറി ജനാബ്. റഹീം മൂപ്പൻ ഉദ്ഘാടനം ചെയ്തു.  

                    ചടങ്ങിൽ അസോസിയേഷൻ ലോഗോ മുനിസിപ്പൽ ചെയർപേഴ്സൺ 
കെ. ഇബ്രാഹിം ഹാജി, എഞ്ചിനീയർ കുഞ്ഞുഹാജി മൂപ്പൻ, ഡോ. മൊയ്‌ദീൻ മൂപ്പൻ  എന്നിവർ സംയുക്തമായി പ്രകാശനം ചെയ്തു. കുടുംബത്തിലെ മുതിർന്നവരെ ആദരിച്ച ചടങ്ങിൽ തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ 
കെ. ഇബ്രാഹിം ഹാജി, ഡോ. മൊയ്‌ദീൻ മൂപ്പൻ (ഫ്ലോറിഡ) എന്നിവർ ആശംസകൾ പറഞ്ഞു. 

                 ചടങ്ങിൽ, കുടുംബാഗവും നിരവധി കർഷക അവാർഡുകൾ കരസ്ഥമാക്കിയ 
സി. എം. മുഹമ്മദ്‌ വെട്ടം, കുടുംബത്തിന്റെ ചരിത്രപുസ്തകങ്ങൾ രചിച്ച കെ. കെ. അബ്ദുൽ ബാരി എന്നിവർ പ്രത്യേക പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച കുടുംബത്തിലെ പതിനെട്ടോളാം പേർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. 

               കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും സാന്ത്വന സംഗീതത്തിന്റെ വക്താവും  കൂടിയായ ഡോ. മെഹ്‌റൂഫ് രാജ് തന്റെ പ്രഭാഷണത്തിൽ  അണുകുടുംബങ്ങളിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക അവസ്ഥകളെ കുറിച്ച് വിശദീകരിച്ചു. ഡോ. മെഹ്‌റൂഫ് രാജിനുള്ള മോമെന്റൊയും കുടുംബസമിതിയുടെ പ്രത്യേക ഉപഹാരവും ഫാമിലി മീറ്റ് ജനറൽ കൺവീനർ ജനാബ്. എം. മൻസൂർ മൂപ്പൻ സമ്മാനിച്ചു. 

           പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി കബീർ മൂപ്പനും സാമ്പത്തിക റിപ്പോർട്ട്‌ ട്രെഷറെർ ആബിദ് അഹമ്മദ് മൂപ്പനും അവതരിപ്പിച്ചു.  

                         നാല് രക്ഷാധികാരികളും  വനിതാ അംഗങ്ങളും ഉൾപ്പെടെ പന്ത്രണ്ട് പ്രവർത്തക സമിതി അംഗങ്ങളും അടങ്ങുന്ന പുതിയ കമ്മിറ്റി ഐകകണ്ഠം തിരഞ്ഞെടുക്കപ്പെട്ടു. മീറ്റ് ജന. കൺവീനർ എം. മൻസൂർ മൂപ്പൻ യോഗത്തിൽ നന്ദി പറഞ്ഞു. 

    ഉച്ചഭക്ഷണത്തിന് ശേഷം  കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഒരുക്കിയ വർണാഭമായ കലാവിരുന്ന് നിറഞ്ഞ സദസ്സിന് ആഘോഷമായി.  ബാവ മൂപ്പൻ (മുതേരിയിൽ )നന്ദി പറഞ്ഞു. മീറ്റ് വിജയകരമാക്കാൻ അഹോരാത്രം പ്രവർത്തിച്ച സ്വാഗത സംഘത്തെയും,  വിശിഷ്യാ പ്രവാസി കമ്മിറ്റിയെയും, വനിതാ വിങ്ങിനെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കലാപരിപാടിയിൽ പങ്കെടുത്തവർക്കുള്ള പുരസ്കാരവിതരണത്തോടെ വൈകിട്ട് ആറ് മണിക്ക് ഫാമിലി മീറ്റ് 2026 അവസാനിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments