Breaking News

കാസർഗോഡ് ജില്ലയിലെ ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.

കാസർഗോഡ് : കാസർഗോഡ് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പുതുതായി ആരംഭിച്ച ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററിൽ 24 മണിക്കൂറും സേവനം ലഭിക്കും വിധമാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ സമ്മർദ്ദങ്ങൾ അതിനെ തുടർന്നുണ്ടാകുന്ന അപകടകരമായ സാഹചര്യങ്ങൾ എന്നിവ പരിഹരിക്കുക എന്നുള്ളതാണ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററിന്റെ ഉദ്ദേശം. ജില്ലാ പോലീസ് മേധാവി ഭരത് റെഡ്ഡി ഐപിഎസ് സെന്റർ ഉദ്ഘാടനം ചെയ്തു. സെന്ററിൽ ഒരു സൈക്കോളജിക്കൽ കൗൺസിലറും ഒരു കോർഡിനേറ്ററും മുഴുവൻ സമയവും സേവനം നൽകും. ചിരി ഹെൽപ്പ് ലൈൻ നമ്പർ ആയ 94 97 900 200 എന്ന നമ്പറിലേക്ക്  പ്രതിസന്ധി സംബന്ധിച് രക്ഷിതാക്കൾക്കും അധ്യാപകർക്കും അവരുമായി ബന്ധപ്പെടുന്ന ആർക്കുമോ വിളിച്ച് അറിയിക്കാവുന്നതാണ്. വിവരം ലഭിക്കുന്ന മുറക്ക് കുട്ടികളെ കൗൺസിലിംഗ് സെന്ററിൽ നിന്ന് ഫോൺ മുഖാന്തരം ബന്ധപ്പെടുന്നതും കൗൺസിലിംഗ് സെന്ററിലേക്ക് വരുത്തേണ്ട പക്ഷം അവരെ സ്ഥലത്ത് വരുത്തി ആവശ്യമായ കൗൺസിലിംഗ് നൽകുന്നതും ആയിരിക്കും. 

കുട്ടികളെ അവരവരുടെ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് കൗൺസിലിങ്ങിന് വിധേയമാക്കും കുട്ടികൾ രാത്രികാലങ്ങളിൽ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് ഉറക്കം നഷ്ടപ്പെട്ടുപോയവർ,  ആത്മഹത്യാപ്രവണത കാണിക്കുന്നവർ,  സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾ,  ഏവർക്കും ആവശ്യമായ എല്ലാവിധ സഹായങ്ങളും ഡിജിറ്റൽ സെന്റർ വഴി നൽകുന്നതാണ്. ഉദ്ഘാടനചടങ്ങിൽ അഡിഷണൽ എസ് പി സി എം ദേവദാസൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ എസ് പി ഡോക്ടർ നന്ദഗോപൻ IPS , എ എസ് പി ട്രൈനീ ശിവം ഐ പി എസ്  ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉത്തംദാസ് ടി, കാസറഗോഡ് എസ് എച് ഒ നളിനാക്ഷൻ, സൈബർ സെൽ എസ് എച് ഒ ജിജീഷ്, പോലീസ് ഓഫീസർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രവീന്ദ്രൻ പി, വുമൺ സെൽ എസ് ഐ ശരണ്യ, ജനമൈത്രി എ ഡി എൻ ഒ രാജീവൻ കെ പി വി, എസ് പി സി എ ഡി എൻ ഒ തമ്പാൻ, കാസറഗോഡ് പോലീസ് സ്റ്റേഷൻ സി ഡബ്ല്യൂ ഒ ശശിധരൻ കെ, ബസ് ഓണർസ് ജില്ലാ പ്രസിഡന്റ്‌ ഗിരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സോഷ്യൽ പോലീസിങ് ഡിവിഷൻ ജില്ലാ കോർഡിനേറ്റർ രാമകൃഷ്ണൻ സ്വാഗതം, ഡി ഡാഡ് സൈക്കോളജിസ്റ്റ് ശ്രീഷ്മ നന്ദി പറഞ്ഞു.

ചടങ്ങിൽ വെച്ച് ചിരി ഹെൽപ്‌ലൈൻ നമ്പർ പോസ്റ്റർ ജില്ലാ പോലീസ് മേധാവി പ്രകാശനം ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments