*ടിവികെയുമായി കൈകോർക്കാൻ ബിജെപി?; വിജയ്‌യെ മുഖ്യമന്ത്രിയാക്കിയാൽ ആരുമായും സഖ്യം ചേരുമെന്ന് ടിവികെ*
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ സഖ്യ രൂപീകരണത്തിനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമുള്ള തിരക്കിലാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് എന്‍ഡിഎ ഭരിക്കുമെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തിയിരുന്നു. ഭരണം പിടിച്ചെടുക്കുന്നതിനായി വിജയ്‌യുടെ ടിവികെയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയ്‌യെ മുഖ്യമന്ത്രിയാക്കിയാല്‍ ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് ടിവികെ വ്യക്തമാക്കിയതായി ഉന്നത നേതാക്കളെ ഉദ്ധരിച്ച് ചില
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാകുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തമിഴ്‌നാട്ടിലെത്തിയിരുന്നു. ഡിഎംകെ വിരുദ്ധ മുന്നണിയില്‍ പരമാവധി കക്ഷികളെ ചേര്‍ക്കാനുള്ള നിര്‍ദേശമാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്
നല്‍കിയിരുന്നത്. ഏത് വിധേനയും ടിവികെയുമായി സഖ്യം ചേരാന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായും ടിവികെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാന എതിരാളി ഡിഎംകെ തന്നെയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments