പുഞ്ചാവിയിലെ മഹാസഭ ഒരു മഹാസംഭവമായി
ജി.വി.എച്ച്.എസ് എസ്. കാഞ്ഞങ്ങാട് എൻ.എസ് എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, ഹരിത കർമസേനാംഗങ്ങൾ പൊതുജനങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി മഹാസഭ നടത്തി. മുൻ കോട്ടയം ജില്ല കളക്ടർ കെ.പി. ജയശ്രീ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ പുഞ്ചാവി മൊയതു ഉദ്ലാടനം ചെയ്തു.
മഹാസഭയിൽ ജനങ്ങൾ ഉന്നയിച്ച കുടിവെള്ള ദൗർലഭ്യം, കെ.എസ്.ആർ.ടി.സി. ബസിന്റെ അപര്യാപ്തതയും യാത്രക്ലേശവും, സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് പരിശീലനത്തിനുള്ള ഗ്രൗണ്ടിന്റെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും തീരുമാനിച്ചു.
പ്രിൻസിപ്പൽ പി.എസ്.അരുൺ അദ്ധ്യക്ഷനായ യോഗത്തിൽ എൻ.എസ്.എസ്. ക്ലസ്റ്റർ കോ - ഓർഡിനേറ്റർ പി സമീർ സിദ്ദിഖി സ്വാഗതവും പ്രോഗ്രാം ഓഫീസർ ആർ മഞ്ജു നന്ദിയും പറഞ്ഞു. ശബരി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളായ പി ബാബു , സുരേന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പൊതുജനങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് എൻ.എസ് എസ് വോളന്റിയർമാർ നിർമ്മിച്ച എൽ.ഇ.ഡി ബൾബ്, ലോഷൻ തുടങ്ങിയവയും വിതരണം ചെയ്തു
അദ്ധ്യാപകരായ എസ് സനിത, സിന്ധു. പി രാമൻ, വോളൻ്റിയയർ ലീഡർമാരായ കെ അക്ഷയ്, ആര്യ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ
കാഞ്ഞങ്ങാട് ജി വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുഞ്ചാവി കടപ്പുറത്ത് കൂടിയ മഹാസഭയിൽ മുൻ കോട്ടയം ജില്ല കളക്ടർ പി കെ ജയശ്രീ , നഗരസഭ കൗൺസിലർ പുഞ്ചാവി മൊയ്തു തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments