ഗുരുവായൂർ ചാവക്കാട് എസ്ഡിപിഐ പ്രവർത്തകൻ ഫാമിസ് അബൂബക്കറിന്റെ വീട്ടിൽ NIA റെയ്ഡ് ഭരണകൂട വേട്ടയാടലിന്റെ ഭാഗമെന്ന് SDPI
ചാവക്കാട് : എസ്ഡിപിഐ പ്രവർത്തകൻ ഫാമിസ് അബൂബക്കറിന്റെ വീട്ടിൽ ഇന്ന് രാവിലെ NIA നടത്തിയ റെയ്ഡ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്ന് SDPI ആരോപിച്ചു.
രാവിലെ 7 മണിക്ക് ആരംഭിച്ച റെയ്ഡ് 10 മണിയോടെയാണ് അവസാനിപ്പിച്ചത്. NIA അന്വേഷിക്കുന്ന ചില പ്രതികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. എന്നാൽ, അന്യായമായ കള്ളക്കേസുകൾ ചുമത്തി ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തകരെ ഭീഷണിപ്പെടുത്താനും പാർട്ടിയെ താറടിക്കാനുമുള്ള ശ്രമമാണ്
പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും കുടുംബങ്ങളെ മാനസികമായി തകർത്തും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാമെന്ന തെറ്റായ ധാരണയിലാണ് ഭരണകൂടം. എന്നാൽ റെയ്ഡുകളിലൂടെയോ കള്ളക്കേസുകളിലൂടെയോ ജനാധിപത്യ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ല. ഭീഷണികളും കള്ളവാർത്തകളും ഉപയോഗിച്ചാലും ആശയങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നീതിക്കായും ജനാധിപത്യത്തിനായും ഭരണകൂട ഭീകരതക്കും അടിച്ചമർത്തലിനുമെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ


No comments