*UPI ഇടപാട് പരാജയപ്പെട്ടോ? പണം തിരിച്ചുകിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കും, ചെയ്യേണ്ടത് എന്താണ്?*
ഡിജിറ്റൽ പേയ്മെന്റുകൾ പണം ഇടപാടുകൾ വളരെ എളുപ്പമാക്കിയിട്ടുണ്ട്. പക്ഷേ ചിലപ്പോഴെങ്കിലും അവ തലവേദന സൃഷ്ടിക്കാം. UPI ഇടപാടുകൾ പരാജയപ്പെടുന്ന ഘട്ടത്തിലാണ് കുറച്ചുനേരത്തേക്കെങ്കിലും പലരും ആശയക്കുഴപ്പത്തിലാകുന്നത്. പണം തിരിച്ചു കിട്ടുന്നതിനുള്ള കാത്തിരിപ്പ് മാനസിക സമ്മദർദം ഉണ്ടാക്കിയേക്കാം.
എന്നാൽ നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞിട്ടും പണം തിരികെ നൽകുന്നതിൽ ബാങ്കുകളോ ആപ്പുകളോ കാലതാമസം വരുത്തിയാൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിന് നിയമപരമായി അർഹതയുണ്ട് എന്നകാര്യം പലർക്കും അറിയണമെന്നില്ല. പണം ഉടൻ തിരികെ ലഭിച്ചില്ലെങ്കിൽ, അത് ലഭിക്കുന്നതുവരെ പ്രതിദിന നഷ്ടപരിഹാരം ആവശ്യപ്പെടാം. പരാജയപ്പെട്ട UPI ഇടപാട് T+1 ദിവസത്തിനുള്ളിൽ (ഇടപാട് ദിവസം + 1 പ്രവൃത്തിദിനം) റദ്ദാക്കിയില്ലെങ്കിൽ, പണം തിരികെ ലഭിക്കുന്നത് വരെ ഓരോ ദിവസത്തെ കാലതാമസത്തിനും ബാങ്ക് 100 രൂപ നൽകണം എന്നാണ് ആർബിഐയുടെ മാർഗനിർദേശം.
*നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് ഇങ്ങനെയാണ്*
യുപിഐ ഇടപാട് പരാജയപ്പെട്ടാൽ T+1 ദിവസം വരെ കാത്തിരിക്കുക (ഇടപാട് ദിവസം + ഒരു പ്രവൃത്തിദിനം).
പണം തിരികെ ലഭിച്ചില്ലെങ്കിൽ UPI ആപ്പിൽ (Google Pay, PhonePe, Paytm തുടങ്ങിയവയിൽ) പരാതി ഉന്നയിക്കുക.
യുപിഐ ആപ്പിലെ Transaction History-യിൽ പരാജയപ്പെട്ട ട്രാൻസാക്ഷൻ കണ്ടെത്തി അതിൽ Tap ചെയ്താൽ Report Issue, Raise a Complaitn തുടങ്ങിയ ഓപ്ഷനുകൾ ലഭിക്കും. ട്രാൻസാക്ഷൻ ഐഡി, തുകയും തീയതിയും, ആർക്കാണോ പണം അയച്ചത് അവരുടെ യുപിഐ ഐഡി അല്ലെങ്കിൽ അക്കൗണ്ട് വിവരം. സ്‌ക്രീൻഷോട്ട് എടുത്തിട്ടുണ്ടെങ്കിൽ അത് എന്നിവ ഉൾപ്പെടുത്തി പരാതി ഉന്നയിക്കാം.
അതിനു ശേഷവും പണം തിരികെ ലഭിച്ചില്ലെങ്കിൽ RBI CMS പോർട്ടലിൽ cms.rbi.org.in. പരാതി നൽകണം
തുക തിരികെ നൽകുന്നതിനുള്ള സമയപരിധി (TAT) കഴിഞ്ഞുള്ള ഓരോ ദിവസത്തെയും കാലതാമസത്തിന് 100 രൂപ നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശമുണ്ട്.
സ്വീകർത്താവിന് പണം ലഭിക്കാത്ത തരത്തിൽ പരാജയപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് ഈ നിബന്ധനകൾ ബാധകമാകുന്നത്. പിഴവുമൂലം സ്വീകർത്താവിന്റെ വിവരം തെറ്റി മറ്റൊരാൾക്ക് പണം അയയ്ക്കുകയും തുക കൈമാറ്റം നടക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഈ നിബന്ധനകൾ ബാധകമാകില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments