സാമൂഹ്യ ധ്രുവീകരണം ഇടതുമുന്നണിയുടെ രാഷ്ട്രീയ അജണ്ടയോ?
സിപിഎം നേതാക്കളുടെ തുടർച്ചയായുള്ള പ്രസ്താവനകൾ ഈ സംശയത്തിന് ബലം നൽകുന്നതാണ് . യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും മാറാടുകൾ ആവർത്തിക്കുമെന്ന എ കെ ബാലന്റെ പ്രസ്താവന പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല . കഴിഞ്ഞദിവസം സജി ചെറിയാൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം ലജ്ജാവഹവും ഞെട്ടിപ്പിക്കുന്നതും ആണ് . കാസർഗോഡ് മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പേര് പരാമർശിച്ചുകൊണ്ടാണ് സജി ചെറിയാൻ വിദ്വേഷ പ്രസ്താവന നടത്തിയത് . സ്ഥാനാർത്ഥികളുടെയും ജനപ്രതിനിധികളുടെയും മതം ഉയർത്തിക്കാണിച്ചു നടത്തുന്ന പ്രസ്താവന ആസൂത്രിതവും ഹിന്ദുത്വ വോട്ടുകളിൽ കണ്ണുനട്ടു കൊണ്ടുള്ളതും ആണ്. ഒരു വിഭാഗത്തിനെതിരായ അനാവശ്യമായ ഭീതിയും വിദ്വേഷവും വളർത്തുന്ന നടപടി അങ്ങേയറ്റം ഹീനമാണ് .കഴിഞ്ഞ 10 വർഷക്കാലം ആഭ്യന്തരവകുപ്പ് സംഘപരിവാർ താല്പര്യങ്ങൾക്ക് അടിയറ വെച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന യാഥാർത്ഥ്യം ഇടതുമുന്നണിക്ക് പരാജയഭീതി ഉണ്ടാക്കിയിട്ടുണ്ട് . ഇതു മറികടക്കുന്നതിന് വേണ്ടിയാണ് ഇത്തരം തരംതാണ പ്രസ്താവനകൾ . രാഷ്ട്രീയപ്പാർട്ടികളുടെയോ മതസംഘടനകളുടെയോ പേരുപറഞ്ഞ് ഒരു സാമൂഹ്യ വിഭാഗത്തെ ടാർഗറ്റ് ചെയ്യുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ കേരള ജനത തിരിച്ചറിയും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments