Breaking News

പെരിയ സൺഡേ വെറ്ററൻസ് ക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. ജോളി തായന്നൂർ വിജയികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ സമ്മാനങ്ങൾ വിതരണം ചെയ്തു.

പെരിയ : പെരിയ കേന്ദ്രീകരിച്ച് ഫുട്ബോൾ പരിശീലനം നടത്തുന്ന ഒരു കൂട്ടം പഴയ താരങ്ങൾ ഒരു വർഷത്തിലധികം പരിശീലനം നടത്തുകയും സൺഡേ വെറൻസ് ഫുട്ബോൾ ക്ലബ്ബ് പെരിയ എന്ന പേരിൽ  ക്ലബ്ബ് രൂപീകരണം നടത്തുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ആദ്യ വെറ്ററൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ജനുവരി 18 മുതൽ ഫെബ്രുവരി ഒന്നു വരെ പെരിയ മിനി സ്റ്റേഡിയത്തിൽ വച്ച് നടന്നു. ഈവനിംഗ് ഫുട്ബോൾ മത്സരങ്ങളുടെ അഭാവം കാണികളിൽ ഉണ്ടാക്കിയ വിഷമങ്ങൾക്ക് പരിഹാരമാ വുകയാണ് ഈ മത്സരങ്ങൾ.  കാസർഗോഡ്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മേഖലയിലെ പ്രഗൽഭരായ 16 ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഞായറാഴ്ച നടന്നു. മോണിംഗ് ഫുട്ബോൾ ക്ലബ്ബ് പനയാലും ജോളി തായന്നൂരുമായിരുന്നു ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. പുല്ലൂർ പെരിയാർ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ഉഷ എം. നായർ, പതിനേഴാം വാർഡ് മെമ്പർ എ. വേണു, അനൂപ് കൃഷ്ണൻ,  ക്ലബ്ബ് സെക്രട്ടറി പ്രശാന്ത്പെരിയ, പ്രസിഡണ്ട് ശശി മുക്കൂട്, ട്രഷറർ സുകേഷ് ബാബു വേലാശ്വരം, മധു മുണ്ടയിൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മോണിംഗ് ഫുട്ബോൾ ക്ലബ്ബ് പനയാലിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി കൊണ്ട് ജോളി തായന്നൂർ വിജയികളായി. സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ മുഖ്യാതിഥിയായി സമ്മാനദാനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ശശി മുക്കൂട് അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ഉഷ.എം. നായർ, പതിനേഴാം വാർഡ് മെമ്പർ എ. വേണു, അനൂപ് കൃഷ്ണൻ  എന്നിവർ ആശംസകൾ അർപ്പി ക്കുകയും വിവിധ വ്യക്തിഗത  ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. ടൂർണമെന്റിന്റെ ഫൈനൽ ദിവസത്തെ മത്സരങ്ങളിൽ കൂപ്പൺ പിരിവിലൂടെ സമാഹരിച്ച ഒൻപതിനായിരത്തി നൂറ് രൂപ പുല്ലൂർ പെരിയ പഞ്ചായത്തിലെ തടത്തിൽ താമസിക്കുന്ന എം ബിജു കുമാറിന്റെ മകൾ 13 വയസ്സ് പ്രായമുള്ള അൻവിത ബിജുവിന്റെ ചികിത്സ ചെലവിലേക്ക് നൽകിക്കൊണ്ട് ക്ലബ്ബ് പ്രവർത്തകർ കാരുണ്യ സ്പർശത്തിന്റെ ഉദാത്ത മാതൃകയ്ക്ക് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിൽ തന്നെ  തുടക്കമിടുകയും ചെയ്തു. ഈ പ്രവർത്തനം നാട്ടുകാരിലും കായിക പ്രേമികളിലും ക്ലബ്ബിന്റെ പ്രവർത്തനത്തെ മികവുറ്റതാക്കി മാറ്റി. സമാപന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പെരിയ സ്വാഗതവും ക്ലബ്ബ് ട്രഷറർ സുകേഷ് ബാബു നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments