Breaking News

അജാനൂർ ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു.

വെള്ളിക്കോത്ത്‌ : അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ 2025-26 വർഷത്തെ വാർഷിക പദ്ധതി  വർക്കിംഗ് ഗ്രൂപ്പ് രൂപീകരണ പൊതുയോഗം യോഗം വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കാവ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കുഞ്ഞാമിന, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി. രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കെ. മഞ്ജിഷ, അബ്ദുൽ കരീം, കെ.ബിന്ദു, രതീഷ് വെള്ളം തട്ട തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷൈജു സ്വാഗതവും പദ്ധതികളുടെ കരട് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 14   വർക്കിംഗ് ഗ്രൂപ്പുകൾ വെവ്വേറെ യോഗം ചേരുകയും പദ്ധതികൾ ചർച്ച ചെയ്യുകയും രൂപീകരിക്കുകയും ചെയ്തു ക്രോഡീകരണം നടത്തി. വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തിൽ ഉരുത്തി 
രിഞ്ഞ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരണം നടത്തി ഗ്രാമസഭകളിൽ അവതരിപ്പിച്ച് പദ്ധതിക്ക് രൂപം നൽകും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments