Breaking News

*അഞ്ചു ദിവസത്തിനുള്ളിൽ മുഴ അപ്രത്യക്ഷമാക്കുന്ന അത്ഭുത മരുന്ന്; മസ്‌തിഷ്‌ക കാൻസർ ചികിത്സയിൽ നിർണായക ചുവടുവയ്പ‌്*

മസ്തിഷ്ക അർബുദങ്ങളിൽ ഏറ്റവും അപകടകാരിയായ ഗ്ലിയോബ്ലാസ്റ്റോമ ചികിത്സയിൽ പ്രതീക്ഷ നൽകി പുതിയ കണ്ടെത്തൽ. പുതുതായി വികസിപ്പിച്ച കാർടി സെൽ തെറാപ്പി വഴി ചികിത്സിച്ച രോഗികളിൽ അഞ്ച് ദിവസത്തിനുള്ളിൽ മസ്തിഷ്കത്തിലെ മുഴകൾ ഗണ്യമായി ചുരുങ്ങിയതായി ഗവേഷകർ കണ്ടെത്തി. അമേരിക്കയിലെ മാസ് ജനറൽ കാൻസർ സെന്ററിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്.
2024ൽ നടന്ന 'ഇൻസിപിയൻ്റ്' എന്ന ഒന്നാംഘട്ട ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത ആദ്യത്തെ മൂന്ന് രോഗികളിലാണ് അതിവേഗം മുഴകൾ ചുരുങ്ങിയതായി റിപ്പോർട്ട് ചെയ്തത്. ഒരു തവണ മരുന്ന് നൽകി ദിവസങ്ങൾക്കകം തന്നെ രോഗികളിൽ മികച്ച ഫലം കണ്ടു. ഇതിൽ ഒരു രോഗിയുടെ മസ്തിഷ്ക മുഴ പൂർണമായും അപ്രത്യക്ഷമായി. 'ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനി'ൽ ഈ പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments