Breaking News

*ഇറാൻ തിരിച്ചടിച്ചു*

അമേരിക്കൻ നാവികസേനയുടെ കരുത്തായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായി വെളിപ്പെടുത്തൽ. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ശത്രുപാളയത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഏഴ് മിസൈലുകളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണമായും നിലച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആക്രമണത്തെത്തുടർന്ന് നടുക്കടലിൽ നിശ്ചലമായ കപ്പലിൽനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിച്ചില്ലെന്ന് ഷഹറാം ഇറാനി പറഞ്ഞു. ഒരു നിശ്ചിത കാലയളവിൽ കപ്പലിനെ പൂർണമായും പ്രവർത്തനരഹിതമാക്കാൻ ഈ നീക്കത്തിലൂടെ സാധിച്ചു. ഇത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന് മറുപടിയായി 'ഓപറേഷൻ ട്രൂ പ്രോമിസ് 4' എന്ന പേരിലാണ് ഇറാൻ സൈന്യം തിരിച്ചടി നൽകിയത്. നൂറുകണക്കിന് ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മേഖലയിലുടനീളമുള്ള ശത്രുതാവളങ്ങൾക്ക് നേരെ നൂറോളം ഘട്ടങ്ങളിലായി ആക്രമണം നടത്തി. ഇതിന്റെ ഭാഗമായാണ് നാവികസേന എബ്രഹാം ലിങ്കണ് നേരെ മിസൈലുകൾ തൊടുത്തതെന്ന് സൈനിക മേധാവി ചൂണ്ടിക്കാട്ടി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments