Breaking News

*വിമാനയാത്രക്കൂലിയുടെ വർധന; ഹജ്ജ് തീർഥാടകർ അധികമായി പതിനായിരം രൂപ അടക്കണം*


കോഴിക്കോട് : വിമാനയാത്രക്കൂലിയുടെ വർധനയുടെ ഭാഗമായി ഹജ്ജ് തീർഥാടകർ അധികമായി പതിനായിരം രൂപ അടക്കണം. മുപ്പതിനായിരത്തോളം രൂപ അധികമായി ആവശ്യപ്പെട്ട വിമാനക്കമ്പനികളുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. മെയ് 15-നകം തുക അടക്കണമെന്നും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സമയം നീട്ടി നൽകുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

പശ്ചിമേഷ്യൻ യുദ്ധഭീതിയെ തുടർന്ന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് ഹാജിമാർക്ക് അപ്രതീക്ഷിത തിരിച്ചടി. വിമാനക്കമ്പനികൾ ആദ്യം വലിയൊരു തുക ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ന്യൂനപക്ഷ മന്ത്രാലയവും നടത്തിയ ചർച്ചക്കൊടുവിൽ ഇത് ഏകദേശം 100 ഡോളറായി നിശ്ചയിക്കുകയായിരുന്നു.

ഈ തുക മെയ് 15-നകം അടയ്ക്കണമെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സമയം നീട്ടി നൽകുമെന്നും പണമടക്കാൻ വൈകിയാലും യാത്ര റദ്ദാക്കില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments