*രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി വിട്ടയച്ച എ ജി പേരറിവാളന്‍ വക്കീല്‍ കുപ്പായമണിഞ്ഞു*
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 31 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച എ ജി പേരറിവാളന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. തിങ്കളാഴ്ചയാണ് മദ്രാസ് ഹൈക്കോടതിയില്‍ തമിഴ്നാട് പുതുച്ചേരി ബാര്‍ അസോസിയേഷനില്‍ അദ്ദേഹം എന്റോള്‍ ചെയ്തത്. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യും. 1991-ലെ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളില്‍ ഒരാളായിരുന്നു പേരറിവാളന്‍. ബോംബ് നിര്‍മ്മാണത്തിനായി 9 വോള്‍ട്ട് ബാറ്ററി നല്‍കി എന്നാരോപിച്ച് 19-ാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മോചിതനായത്. 2018 സെപ്തംബറിലാണ് പേരറിവാളനെ വിട്ടയക്കാമെന്ന് തമിഴ്നാട് ശുപാര്‍ശ ചെയ്തത്. ബംഗളൂരുവിലെ ഡോ. ബി ആര്‍ അംബേദ്കര്‍ ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടിയ പേരറിവാളന്‍ 2025ലാണ് ഓള്‍ ഇന്ത്യ ബാര്‍ പരീക്ഷ പാസായത്. തന്റെ ദീര്‍ഘകാലത്തെ നിയമപോരാട്ടമാണ് നിയമം പഠിക്കാന്‍ പ്രചോദനമായതെന്നും അന്യായമായി തടവില്‍ കഴിയുന്നവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments